കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോണ്ഗ്രസ് എമ്മിന് മൂന്ന് സീറ്റുകളിൽ വരെ മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി.
തൃശൂരിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളെ അദ്ദേഹം വിമർശിച്ചു. കേരളത്തിന് എന്ത് ഗ്യാരന്റിയാണ് പ്രധാനമന്ത്രി നൽകിയതെന്നും ജോസ് കെ മാണി ചോദിച്ചു.
കേന്ദ്രത്തിന്റെ നയങ്ങളെ ആശ്രയിച്ചാണ് റബർ വില നിശ്ചയിക്കുന്നത്. കേരളത്തിന് ഗുണമുണ്ടാകുന്നതിനാൽ നയങ്ങളിൽ മാറ്റം വരുത്താൻ ബിജെപി തയാറാകുന്നില്ല. കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയ കളി നടത്തുകയാണ്. ഇതിലൂടെ ഭരണ സ്തംഭനത്തിനാണ് കേന്ദ്രം ശ്രമിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ വിഷയത്തിൽ കേരള കോണ്ഗ്രസ് എം കൃത്യമായ പ്രതികരണം നടത്തി. പരാമർശം തിരുത്താൻ നടപടി സ്വീകരിക്കണമെന്ന് മുന്നണിയോട് ആവശ്യപ്പെട്ടതായും ജോസ് കെ മാണ് അറിയിച്ചു.