അമ്മയുടെ കാമുകൻ മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ്: പ്രഥദൃഷ്ട്യ തെളിവില്ല, പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു കോടതി

 ചേ​ര്‍​ത്ത​ല: കാ​മു​ക​നും അ​മ്മ​യും ചേ​ര്‍​ന്ന് മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന മാ​രാ​രി​ക്കു​ളം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക​ളെ വെ​റു​തെ​ വി​ട്ട് ചേ​ര്‍​ത്ത​ല ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ഉ​ത്ത​ര​വ​യി.

2020 ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ങ്കി എ​ന്ന് വി​ളി​ക്കു​ന്ന പ്ര​തീ​ഷ്, ത്രേ​സ്യ എ​ന്നി​വ​രെ​യാ​ണ് വെ​റു​തെ വി​ട്ട​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി അ​തി​ജീ​വി​ത​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്.

അ​തി​ജീ​വി​ത​യു​ടെ അ​മ്മ വി​വ​രം ആ​രോ​ടും പ​റ​യാ​തെ മ​റ​ച്ചു വച്ചു എ​ന്നു​കാ​ട്ടി​യാ​ണ് പോ​ലീ​സ് അ​മ്മ​യെ​യും കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ക്കി​യ​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി​ക്കെ​തി​രെ അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2022 ല്‍ ​മ​റ്റൊ​രു പോ​ക്‌​സോ കേ​സ് കൂ​ടി മാ​രാ​രി​ക്കു​ളം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

ആ ​കേ​സി​ലും പ്ര​ഥ​മദൃ​ഷ്ട്യ തെ​ളി​വി​ല്ലെ​ന്ന് ക​ണ്ടു കോ​ട​തി നേ​ര​ത്തെ​ത​ന്നെ പ്ര​തി​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്ന് ക​ണ്ടു ത​ള്ളി​യി​രു​ന്നു.

Related posts

Leave a Comment