തിരുവനന്തപുരം: കെഎസ് യു നേതാവിനെതിരേ സിപിഎമ്മിന്റെ പാർട്ടി പത്രമായ ദേശാഭിമാനി വ്യാജരേഖ ചമച്ച് അപകീർത്തിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ വ്യാജരേഖ ചമച്ച് ദേശാഭിമാനി അപകീർത്തിപ്പെടുത്തി. ദേശാഭിമാനി നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ അറിവോടെയാണ് ഈവിധം പ്രവർത്തിച്ചത്. വ്യാജരേഖ കൊടുത്ത ലേഖകനെ പിരിച്ച് വിടണമെന്നും സതീശൻ ആവശ്യപ്പെട്ടു.
നിയമപരമായ നടപടികൾക്ക് പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്തുതിപാഠകർക്ക് നടുവിലാണെന്നും വി.ഡി.സതീശൻ പരിഹസിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.