കോഴിക്കോട്: കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് കെ. മുരളീധരന് എംപി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടിയാലോചനയ്ക്കു തയാറാകണമെന്നും മുരളീധരന് പറഞ്ഞു.
മത്സരിക്കുന്നെങ്കില്‍ വടകരയില്‍ തന്നെ മത്സരിക്കുമെന്നു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിൽ മുരളീധരൻ പറഞ്ഞു.കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ക്കു കാരണം കൂടിയാലോചന ഇല്ലാത്തതാണ്.
തരൂര്‍ തരംഗം എന്നൊന്നില്ല.കോണ്‍ഗ്രസ് തലപ്പത്ത് ഇരിക്കാന്‍ തരൂര്‍ പറ്റില്ലെന്നു പറഞ്ഞത് അതിനുള്ള പരിചയം ഇല്ലാത്തതുകൊണ്ടാണ്. സംസ്ഥാനത്ത് ഇത്രയും മോശമായ പോലീസ് സേന ഉണ്ടായിട്ടില്ലെന്നും ഭരണ കക്ഷി എംഎല്‍എയ്ക്കുപോലും രക്ഷ ഇല്ലാത്ത അവസ്ഥയാണിപ്പോഴെന്നും മുരളീധരന് പറഞ്ഞു.