അയോധ്യ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാമായണകാലത്തെ ചെടികളും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മരങ്ങളും നട്ടുപിടിപ്പിച്ച് അയോധ്യ വികസന അതോറിറ്റി.
നിലവിൽ 50,000 ചെടികൾക്കാണ് ഓർഡറുള്ളതെന്നും കൂടുതൽ ഇനം ചെടികൾ ഇവിടെയെത്തുമെന്നും വിവിധ വാഹനങ്ങളുടെ സഹായത്തോടെയാണ് അയക്കുന്നതെന്നും നഴ്സറി ഡയറക്ടർ രാം പ്രകാശ് റാത്തോഡ് പറഞ്ഞു.
രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന സസ്യങ്ങളെ അതോറിറ്റി കൊണ്ടുവരുകയും, കൂടാതെ പൂക്കൾക്ക് ഹോർട്ടികൾച്ചർ സൗന്ദര്യവൽക്കരണം നടത്തുന്നുണ്ടെന്നും അയോധ്യ വികസന അതോറിറ്റി വൈസ് ചെയർമാൻ വിശാൽ സിംഗ് വ്യക്തമാക്കി.
ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിവിഐപി അതിഥികൾ ക്ഷേത്ര നഗരിയിലെത്തുമെന്നാണ് കരുതുന്നത്. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോധ്യയിൽ അമൃത് മഹോത്സവമായി ആഘോഷിക്കും.
#WATCH | Uttar Pradesh | Plantation drive is underway in Ayodhya ahead of the 'Pran Pratishtha' ceremony of Ram Temple on January 22. pic.twitter.com/Xp12knobGD
— ANI UP/Uttarakhand (@ANINewsUP) January 6, 2024