അ​വ​ധിദി​ന​ത്തി​ല്‍ സ്കൂളിലേക്ക് വിളിച്ചുവരുത്തി അപമാനിക്കാൻ ശ്രമം; പ്രിൻസിപ്പലിനെതിരേ പരാതിയുമായി അധ്യാപിക

കോ​ഴി​ക്കോ​ട്: അ​വ​ധിദി​ന​ത്തി​ല്‍ അ​ധ്യാ​പി​ക​യെ സ്‌​കൂ​ളി​ലേക്കു വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പരാതി. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ സ​ർ​ക്കാ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രേ​യാ​ണ് വ​നി​താ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ധ്യാ​പി​ക പ​രാ​തി ന​ല്‍​കി​യ​ത്.​

ഗ​സ്റ്റ് ല​ക്ച​റ​റാ​യ അ​ധ്യാ​പി​ക അ​വി​വാ​ഹി​ത​യാ​ണ്. ജ​നു​വ​രി ഒ​ന്നി​നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മ​ന്നം ജ​യ​ന്തി അ​വ​ധി ദി​വ​സ​മാ​യ ര​ണ്ടി​ന് അ​ധ്യാ​പി​ക​യെ ഫോ​ണി​ൽ വി​ളി​ച്ച് സ്കൂ​ളി​ലേ​ക്കു വ​രു​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അധ്യാപിക സ്കൂ​ളി​ൽ പോ​യി​ല്ല.

വൈ​സ് പ്രി​ൻ​സി​പ്പ​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ ആ​രും വ​രി​ല്ല​ന്ന മ​റു​പ​ടി ല​ഭി​ച്ച​തി​നാ​ലാ​ണ് അ​ധ്യാ​പി​ക പോ​കാ​തി​രു​ന്ന​ത്. ഇ​തി​ൽ ക്ഷു​ഭി​ത​നാ​യ പ്രി​ൻ​സി​പ്പ​ൽ മൊ​ബൈ​ൽ​ഫോ​ണി​ലൂ​ടെ മോ​ശ​മാ​യി സം​സാ​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

അ​ധ്യാ​പി​ക​യു​ടെ മൊ​ഴി​യി​ൽ കേസ് എടുക്കുകയും ചെ​യ്തു. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി ക്കാ​നാ​യി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ​ചാ​ർ​ജ് ആ​യ അ​ധ്യാ​പ​ക​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തേ​ക്കും.​

Related posts

Leave a Comment