റിയാദ്: ഇന്ത്യയും സൗദി അറേബ്യയും ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പുവച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് കരാറിൽ ഒപ്പുവച്ചത്.
ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഔദ്യോഗികമായി ഒപ്പുവച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
തീർത്ഥാടകരുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി നൽകുന്നതിൽ ഇന്ത്യൻ സർക്കാർ കാണിക്കുന്ന താൽപര്യത്തെ സൗദി ഭരണകൂടം പ്രശംസിച്ചതായും മന്ത്രി പഞ്ഞു.
ഹജ്ജ് തീർത്ഥാടനത്തിൽ മഹ്റം (ആൺ തുണ) ഇല്ലാതെ സ്ത്രീകൾ വരുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.