ബോളിവുഡിലെ സ്റ്റൈലിഷ്, ക്യൂട്ട് ദമ്പതിമാരാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. സൂപ്പര്‍ താര ജോഡിയായ രണ്‍വീറിനും ദീപികയ്ക്കും ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആരാധകര്‍ ഏറെയാണ്. ഇവര്‍ക്കിടയിലുള്ള പ്രണയം ചിലപ്പോഴൊക്കെ ആരാധകരെ അസൂയപ്പെടുത്താറുണ്ട്. രണ്‍വീര്‍-ദീപിക ജോഡിയെ ജനപ്രിയമാക്കുന്നത് ഇവര്‍ക്കിടയിലുള്ള ആരും കൊതിക്കുന്ന പ്രണയമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി സന്തോഷകരമായ ദാമ്പത്യം നയിക്കുന്ന ഇവര്‍ ഒരു കുഞ്ഞിനെക്കു റിച്ച് ചിന്തിക്കാത്തത് എന്നത് പലപ്പോഴും ആരാധകരെ ആശ്ചര്യപ്പെടുത്താറുണ്ട്. എപ്പോഴാണ് ജീവിതത്തിലേക്ക് പുതിയ ഒരാളെ സ്വാഗതം ചെയ്യുക എന്നത് പലരും ഇവരോട് ചോദിക്കാറുണ്ട്.
ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപിക പദുക്കോൺ. അമ്മയാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ദീപികയുടെ മറുപടി.
തീര്‍ച്ചയായും. രണ്‍വീറും ഞാനും കുട്ടികളെ സ്നേഹിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടേതായ ഒരു കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. എന്നെ എന്റെ മാതാപിതാക്കള്‍ വളര്‍ത്തിയ രീതിയില്‍ ഞാനും കുഞ്ഞിനെ വളര്‍ത്താൻ ആഗ്രഹിക്കുന്നു. എന്നെ ചെറുപ്പം മുതലേ കണ്ടിട്ടുള്ള ആളുകള്‍ ഇപ്പോള്‍ കാണുമ്പോഴും എനിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് പറയാറുണ്ട്.
ഞാൻ വളര്‍ന്നുവന്ന രീതിയുടെ ഗുണമാണ് അത്. എന്റെ കുടുംബമാണ് അതിന് കാരണം. രണ്‍വീറും ഞാനും ഞങ്ങളുടെ കുട്ടികളിലും അതേ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പലപ്പോഴും ഷൂട്ടിംഗ് ഷെഡ്യൂളുകളും നിരന്തരമായ യാത്രകളും ഞങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നത് പരിമിതപ്പെടുത്താറുണ്ട്.
എന്നാല്‍ സമയം കിട്ടുമ്പോഴെല്ലാം ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പമെല്ലാം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഗ്ലാമറിന്റെയും പ്രശസ്തിയുടെയും ഒക്കെ ഇടയില്‍ വീട്ടുകാര്‍ മാത്രമാണ് എന്നെ ഒരു സെലിബ്രിറ്റി ആയി കാണാത്തത്. വീട്ടില്‍ ഞാന്‍ ആദ്യം മകളും പിന്നെയൊരു സഹോദരിയുമാണ്. അങ്ങനെ തന്നെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്-ദീപിക പറയുന്നു.
2023 നവംബര്‍ 15 ന് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും തങ്ങളുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. ആരാധകര്‍ ഏറ്റെടുത്തിരുന്നു.