ദീർഘദൂര യാത്രകൾ ചെയ്യുമ്പോൾ ഭക്ഷണം കൈയിൽ കരുതുന്നവർ വളരെ കുറവാണ്. ഐആർസിടിസി സ്റ്റോറുകൾ പോലുള്ള സംവിധാനങ്ങൾ ഇത്തരം അവസ്ഥകളിൽ വലിയ ആശ്വാസമാണ്. എവിടെയായിരുന്നാലും വൃത്തിയുള്ള ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. എന്നാൽ കഴിഞ്ഞ ദിവസം എക്സിൽ ഒരാൾ ഷെയർ ചെയ്ത വീഡിയോയാണ് ആളുകളിൽ ആശങ്ക ഉയർത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഇടാർസി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഈ വീഡിയോ.
ഒരു റെയിൽവേ സ്റ്റേഷനിലെ ഐആർസിടിസി സ്റ്റോറാണ് വീഡിയോയിൽ കാണുന്നത്. പലതരം ഭക്ഷണ സാധനങ്ങൾ അവിടെ വിൽക്കാനായി വച്ചിട്ടുണ്ട്. എന്നാൽ അവിടെ ഒരു പാത്രത്തിലിരിക്കുന്ന എലിയെയാണ് കാമറ ഫോക്കസ് ചെയ്യുന്നത്. പലഹാരങ്ങൾ അടക്കമുള്ളവ തുറന്നു വച്ചിരിക്കുന്നിടത്താണ് ഇത്തരമൊരു കാഴ്ചയെന്നതാണ് ആശങ്ക ഉയർത്തുന്നത്.
Saurabh • A Railfan എന്ന യൂസറാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘എലികളാണ് ഐആർസിടിസി ഫുഡ് ഇൻസ്പെക്ഷൻ ഡ്യൂട്ടിയിൽ ഉള്ളത്’എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘താൻ റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കാത്തതിന് കാരണം ഇതാണ്’ എന്നും അയാൾ പറഞ്ഞു.
പോസ്റ്റിൽ ഐആർസിടിസി, റെയിൽവേ മന്ത്രാലയം, റെയിൽവേ മന്ത്രി ഇവരെ ഒക്കെയും മെൻഷൻ ചെയ്തിട്ടുമുണ്ട്. എന്നാൽ ഉടൻ തന്നെ റെയിൽവേ അധികൃതരും പോസ്റ്റിനോട് പ്രതികരിച്ച് രംഗത്തെത്തി. എത്രയും പെട്ടന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ ഉറപ്പ് നൽകി. കൂടാതെ വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഭോപ്പാൽ ഡിവിഷൻ സംഭവത്തെ കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി എടുക്കും എന്നും അറിയിച്ചിട്ടുണ്ട്.
Rats on IRCTC food Inspection Duty 🤢
— Saurabh • A Railfan 🇮🇳 (@trainwalebhaiya) January 6, 2024
The Reason why i avoid eating food from Railway Station Vendors!!
📍Itarsi Junction, Madhya Pradesh @IRCTCofficial @AshwiniVaishnaw @RailMinIndia #IndianRailways pic.twitter.com/8y2eXbb9td