നെടുമ്പാശേരി: ദേശീയപാതയിലെ ആലുവ -അങ്കമാലി റോഡിൽ അത്താണികവലയിൽ കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി കഞ്ഞാനപ്പിള്ളി സേവ്യർ മകൾ സയന (21) യാണ് മരണമടഞ്ഞത്.
ഇന്നു പുലർച്ചെ 12.30 നാണ് അപകടം ഉണ്ടായത്. അതിവേഗതയിലായിരുന്ന കാർ തനിയെ മറിയുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ബന്ധുവായിരുന്ന യുവാവാണ് കാർ ഓടിച്ചിരുന്നത്.
ഇയാൾക്ക് പരിക്കില്ല. അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിയ ഇരുവരും തിരിച്ച് വൈറ്റിലയ്ക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചതിനുശേഷം പോസ്റ്റുമാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കടവന്ത്രയിലെ ട്രോമ അക്കാദമിയിലെ ജീവനക്കാരിയാണ്. മാതാവ്: മരട് സ്വദേശി ഷീബ സഹോദരി: നദിയ.