മലയാളികളുടെ പ്രിയനടനാണ് ജയറാം. ഇപ്പോഴിതാ മകൻ കാളിദാസന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ചക്കിയാണ് കണ്ണന്റെ പ്രണയം കണ്ടുപിടിച്ചത്. അപ്പാ കുഴപ്പമാണ്. കണ്ണന് എവിടെയോ കുഴപ്പത്തിലാണെന്ന് പറഞ്ഞു.
അങ്ങനെയിരിക്കെ കണ്ണന് ഒരു ദിവസം മുംബൈയിലേക്ക് പോകാന്‍ ഒരുങ്ങുന്നു. എന്താണ് അവിടെ ഷൂട്ടിംഗുണ്ടോന്ന് ചോദിച്ചപ്പോള്‍ ഷൂട്ടിംഗല്ല, അവിടെ എന്റെയൊരു ഫ്രണ്ടിനെ കാണാന്‍ പോവുകയാണന്ന് പറഞ്ഞു.
ഏത് ഫ്രണ്ടാണെന്ന് ചോദിച്ചെങ്കിലും പറയാതെ പോയി. അപ്പോഴാണ് ചക്കി പറഞ്ഞത് അപ്പാ, പേര് താരിണിയെന്നാണ്. ആ കുട്ടി മോഡലാണ്. ഇന്ന് മുംബൈയില്‍ മിസ് ഇന്ത്യ മത്സരത്തില്‍ ആ കുട്ടി റാംപ് വാക്ക് എന്തോ നടത്തുന്നുണ്ട്. അതിന് വേണ്ടിയാണ് കണ്ണന് പോയതെന്ന് പറഞ്ഞു.
പിന്നെ ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ എനിക്കും അശ്വതിക്കും കാര്യം മനസിലായി. എങ്കിലും കണ്ണനായിട്ട് തന്നെ പറയട്ടെ എന്ന് വിചാരിച്ച് ഒന്നും ചോദിച്ചില്ല. ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും അപ്പാ, അമ്മാ ഇന്ന് നിങ്ങളെ കാണാന്‍ ഒരാള്‍ കൂടി വരുന്നുണ്ടെന്ന് കണ്ണന് ഞങ്ങളോട് വന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ ആ കുട്ടിയോട് വരുമ്പോള്‍ അവളുടെ പെട്ടി കൂടി എടുത്തോളാനായിരുന്നു ഞാന്‍ പറഞ്ഞത്. മോന് ഇഷ്ടപ്പെട്ട് കൊണ്ടുവരുന്ന കുട്ടിയായതുകൊണ്ട് അതിലൊരു അഭിപ്രായം പറയാനും എനിക്കില്ലായിരുന്നു.