സമീപകാലത്തായി ബംഗളൂരു നഗരത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നഗരത്തിലെ ഒരു ഡെലിവറി ഏജന്റ് സ്വിഗ്ഗിയുടെ ഓറഞ്ച് ടി-ഷർട്ട് ധരിച്ച് സൊമാറ്റോ ഡെലിവറി ബാഗുമായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇരുചക്ര വാഹനം ഓടിക്കുമ്പോൾ അദ്ദേഹം ധരിച്ചിരുന്ന ഹെൽമെറ്റിൽ ലോജിസ്റ്റിക് സർവീസ് സ്റ്റാർട്ടപ്പായ പോർട്ടറിന്റെ ലോഗോ ഉണ്ടായിരുന്നു.
“ഇതുകൊണ്ടാണ് ഞാൻ ബെംഗളൂരുവിനെ സ്നേഹിക്കുന്നത്!! ഇത് എന്റെ ഏറ്റവും മികച്ച ബംഗളൂരു നിമിഷമാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള ഹോളി ഗ്രെയ്ൽ,” ഡെലിവറി ബോയ്യുടെ ചിത്രം പങ്കിട്ടുകൊണ്ട് എക്സ് ഉപയോക്താവ് മഞ്ജു ഇങ്ങനെ എഴുതി.
ഒന്നിലധികം ബ്രാൻഡുകളുടെ ഈ സംയോജനം കണ്ട് ആളുകൾ അത്ഭുതപ്പെട്ടു. എന്നാൽ ഈയിടെ, നഗരത്തിൽ ജോലി ഉപേക്ഷിച്ച് ഭക്ഷണ വിൽപ്പനക്കാരനായി മാറിയ ഒരു ആർക്കിടെക്റ്റിനെ കണ്ടുമുട്ടിയ സംഭവം എക്സിൽ ഒരു ഉപയോക്താവ് പങ്കിട്ടതും വൈറലായിരുന്നു.
This is why I love Bengaluru!! This is my peak Bengaluru moment 💥
— Manju (@Tanmanaurdhan) January 3, 2024
Holy grail for Startups@peakbengaluru pic.twitter.com/g2k6ZM4K2T