ന്യൂഡൽഹി: നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവും ജമ്മുകാഷ്മീർ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുളളയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ (ഇഡി) നോട്ടീസ്.
ജമ്മു കാഷ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് അഴിമതിക്കേസിലാണ് ഫറൂഖ് അബ്ദുള്ളയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. നേരത്തെയും ഈ കേസിൽ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഫറൂഖ് അബ്ദുളള ജമ്മു കാഷ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് ചെയര്മാന് ആയിരുന്ന കാലത്തെ 43 കോടിയുടെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.