ചങ്ങനാശേരി: അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ കഴിയുമെങ്കില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
എന്‍എസ് എസ് നിലപാട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കാന്‍ അല്ലെന്നും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഈശ്വരവിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണഘട്ടം മുതല്‍ എന്‍എസ്എസ് ഇതിനോടു സഹകരിച്ചിരുന്നതായും സുകുമാരന്‍ നായര്‍ പറഞ്ഞു.