കോഴിക്കോട്: ലിയോ എന്ന സൂപ്പര്ഹിറ്റിനുശേഷം വിജയ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടക്കം ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിജയ്യുടെ ഒരു വീഡിയോ ആരാധകരെ അമ്പരപ്പിക്കുകയാണ്.
ക്ലീൻ ഷേവ് ചെയ്ത്, ചെറിയ നരയൊക്കെയായുള്ള പുതിയ ലുക്കിൽ ആരാധകർക്ക് ഫ്ലൈയിംഗ് കിസ് നൽകുന്നതാണ് വീഡിയോയിലുള്ളത്.വീഡിയോ സമൂഹ മാധ്യമത്തിൽ പ്രാചാരം നേടുകയാണ്.
നിരവധി കമന്റുകളും നിറയുന്നുണ്ട്. താരത്തിന്റെ ലുക്ക് സിനിമയ്ക്കായാണെങ്കിൽ എന്തദ്ഭുതമാണ് ദളപതി പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്നത് എന്നാണ് ഫാൻസിന്റെ ചോദ്യം.
വെങ്കഡ് പ്രഭു സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ഡി ഏജിംഗ് ടെക്നോളജി ഉപയോഗിച്ചാണ് ചെറുപ്പക്കാരനാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗോട്ടിൽ നായികയായെത്തുന്നത് സ്നേഹയാണ്. 21 വർഷങ്ങൾക്കു ശേഷമാണ് സ്നേഹ-വിജയ് കോംബൊ എത്തുന്നത്.