കു​മാ​ര​നാ​ശാ​ന്‍റെ ജീ​വി​ത​ക​ഥ; ​’ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ കു​യി​ൽ’ വ​രു​ന്നു

മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ ജീ​വി​ത​വും ക​വി​ത​യും പ്ര​ണ​യ​വും ദാ​മ്പ​ത്യ​വും എ​ല്ലാം ഇ​ഴ​ചേ​ർ​ന്ന കെ.പി. കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ‘ഗ്രാ​മ വൃ​ക്ഷ​ത്തി​ലെ കു​യി​ൽ’. സി​നി​മ​രം​ഗ​ത്തെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ജെ.​സി. ഡാ​നി​യ​ൽ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ സം​വി​ധാ​യ​ക​നാ​ണ് കെ.​പി. കു​മാ​ര​ൻ.

കു​മാ​ര​നാ​ശാ​ന്‍റെ നൂ​റാം ച​ര​മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​നു​വ​രി 16നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെത്തു​ന്ന​ത്. ഫാ​ർ സൈ​റ്റ് മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ആ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശാ​ന്‍റെ പ​ഴ​യ​കാ​ല ക​വി​ത​യും പ്ര​ണ​യ​വും എ​ല്ലാം ഗ​ദ്യ​മാ​യും പ​ദ്യ​മാ​യും ആ​സ്വ​ദി​ച്ച പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു ന​വ്യ അ​നു​ഭൂ​തി ന​ൽ​കു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഇ​ത്. പ​ല്ല​ന​യാ​റ്റി​ലെ ബോ​ട്ട​പ​ക​ട​ത്തി​ൽ മു​ങ്ങി​പ്പോ​യ ആ ​മ​ഹാ​ന്‍റെ ജീ​വി​തം ഏ​വ​ർ​ക്കും ഒ​രു തു​റ​ന്ന പു​സ്ത​ക​മാ​ണ്.

സം​ഗീ​ത​ജ്ഞ​ൻ ശ്രീ​വ​ത്സ​ൻ ജെ. ​മേ​നോ​ൻ ആ​ണ് മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ വേ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്. ശ്രീ​നാ​രാ​യ​ണ​ഗു​രു​വും മ​ഹാ​ക​വി​യും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​വും ആ​ശാ​ൻ കൃ​തി​ക​ളു​ടെ കാ​വ്യാ​ലാ​പ​ന​വു​മെ​ല്ലാം എ​ല്ലാം ഈ ​ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

കെ. ​പി. കു​മാ​ര​ന്‍റെ ഭാ​ര്യ എം. ​ശാ​ന്ത​മ്മ​പി​ള്ള​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം കെ.​ജി. ജ​യ​ൻ, എ​ഡി​റ്റിം​ഗ് ബി.​അ​ജി​ത് കു​മാ​ർ, സം​ഗീ​തം ശ്രീ​വ​ൽ​സ​ൺ ജെ. ​മേ​നോ​ൻ, സൗ​ണ്ട് ടി ​കൃ​ഷ്ണ​ൻ ഉ​ണ്ണി, ആ​ർ​ട്ട് സ​ന്തോ​ഷ് രാ​മ​ൻ, സ​ബ്ജ​ക്ട് ക​ൺ​സ​ൾ​ട്ട​ന്‍റ് ജി. ​പ്രി​യ​ദ​ർ​ശ​ൻ, മേ​ക്ക​പ്പ് പ​ട്ട​ണം റ​ഷീ​ദ്, കോ​സ്റ്റ്യൂം ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ, പി​ആ​ർ​ഒ എം.​കെ. ഷെ​ജി​ൻ.

 

Related posts

Leave a Comment