ഞാന്‍ നാടകത്തിലൂടെയാണ് വന്നത്. ഒരു ജോലി ചെയ്യുമ്പോള്‍ അതിന്റെ തൊട്ടടുത്തുള്ള പ്രൊമോഷന് എന്ന രീതിയിലാണ് ടെലിവിഷന്‍ പരിപാടിയിൽ അഭിനയിക്കുന്നത്.
അങ്ങനെയാണ് ഉപ്പും മുളകിലേക്കും എത്തുന്നത്. സിനിമയില്‍ അഭിനയിച്ചാല്‍ മാത്രമേ ഹൈ പ്രൊഫൈല്‍ കിട്ടുകയുള്ളുവെന്നാണ് പലരും കരുതുന്നത്. എന്നാല്‍ എനിക്കങ്ങനെ ഒരു തോന്നല്‍ ഇല്ല.
നാടകത്തിന് കേരളത്തില്‍ സാധ്യത വളരെ കുറവാണ്. അല്ലായിരുന്നെങ്കില്‍ ഞാന്‍ നാടകത്തില്‍തന്നെ നില്ക്കുമായിരുന്നു. പുറംരാജ്യങ്ങളില്‍ നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രശസ്തിയും ആദരവുമൊക്കെ കാണുമ്പോള്‍ കൊതിയാവുകയാണ്.
അവിടെ സിനിമാ താരങ്ങളെക്കാളും ഇരട്ടി പ്രശസ്തിയാണ് നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് കിട്ടുന്നത്. നാടകം നല്ല രീതിയില്‍ ഉണ്ടായിരുന്ന കാലം കേരളത്തിലും ഉണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്തൊക്കെ നാടകത്തിനായിരുന്നു പ്രധാന്യം. -ബിജു സോപാനം