മുംബൈ: നിയമസഭാംഗങ്ങൾ ഇടയ്ക്കിടെ പാർട്ടി മാറരുതെന്ന് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജനപ്രതിനിധികൾ പാർട്ടി മാറുന്നതു ജനാധിപത്യത്തോട് ആളുകൾക്ക് മോശം മനോഭാവം തോന്നിക്കുമെന്നും രാഷ്ട്രീയത്തോട് ആളുകൾക്ക് താത്പര്യം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
എംഐടി സ്കൂൾ ഓഫ് ഗവൺമെന്റും എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയും ചേർന്നു സംഘടിപ്പിച്ച പതിമൂന്നാമത് ഭാരതീയ ഛത്ര സൻസദിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നിപ്പോൾ ആരൊക്കെ ഏത് പാർട്ടിയിലാണെന്നു മനസിലാക്കാൻ പ്രയാസമാണെന്നും യുവ രാഷ്ട്രീയക്കാരോടും വിദ്യാർഥികളോടുമുള്ള ഉപദേശമായി മുൻ രാഷ്ട്രപതി പറഞ്ഞു.