ഐ​പി​എ​ൽ മാ​ർ​ച്ച് 22 മു​ത​ൽ


ന്യൂ​ഡ​ൽ​ഹി: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ 2024 സീ​സ​ണി​ലെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് മാ​റ്റു​മോ​യെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് അ​വ​സാ​നം.

വ​രാ​നി​രി​ക്കു​ന്ന ഐ​പി​എ​ല്ലി​ന്‍റെ 17- പ​തി​പ്പ് പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ ന​ട​ക്കു​മെ​ന്നും മാ​ർ​ച്ച് 22ന് ​ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​മെ​ന്നും ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. ഏ​ക​ദേ​ശം ഈ ​സ​മ​യ​ത്തു​ത​ന്നെ​യാ​കും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ക.

ന്യാ​യ​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ, ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തി​ന് ആ ​സ​മ​യ​ത്ത് മ​ത്സ​രം ന​ട​ത്താ​ൻ താ​ൽ​പ്പ​ര്യ​മി​ല്ലെ​ങ്കി​ൽ മ​ത്സ​രം മ​റ്റൊ​രു വേ​ദി​യി​ലേ​ക്ക് മാ​റ്റാ​മെ​ന്നാ​ണ് ബി​സി​സി​ഐ​യി​ൽ​നി​ന്നു​ള്ള വി​വ​രം. ഐ​പി​എ​ൽ ടീ​മു​ക​ൾ ഇ​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മ​ത്സ​രം മാ​റ്റാ​നു​ള്ള സാ​ധ്യ​ത​ക​ളു​ണ്ട്.


2009ൽ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഐ​പി​എ​ൽ പൂ​ർ​ണ​മാ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് ന​ട​ന്ന​ത്. 2014ൽ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​പി​എ​ൽ സീ​സ​ണി​ന്‍റെ ആ​ദ്യ പ​കു​തി യു​എ​ഇ​യി​ലും ര​ണ്ടാം പ​കു​തി ഇ​ന്ത്യ​യി​ലു​മാ​യി​ട്ടാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം 2019ൽ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​പ്പോ​ൾ ബി​സി​സി​ഐ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.

Related posts

Leave a Comment