ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ സര്‍വ്വകലാശാല ഹോസ്റ്റലിന് പുറത്തെ റോഡില്‍ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ഥിനികള്‍. ഹൈദ്രാബാദ് ഉസ്മാനിയ സര്‍വ്വകലാശാലയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം.
മോശമായ ഭക്ഷണത്തെ കുറിച്ച് കഴിഞ്ഞ മൂന്നുമാസമായി പരാതി പറഞ്ഞിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു വിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് ഒഴിഞ്ഞ പ്ലേറ്റുകളുമായി വിദ്യാർഥിനികൾ സമരത്തിനെത്തിയത്. ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണം കഴിച്ച് നിരവധി വിദ്യാർഥിനികൾക്ക് വയർ സംബന്ധമായ രോഗങ്ങളുണ്ടായെന്നും വിദ്യാർഥിനികൾ ആരോപിച്ചു.
സമരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒരു വിദ്യാർഥി എക്സിൽ പങ്കുവച്ചിരുന്നു. ‘ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണത്തിൽ പുഴിക്കളുണ്ടെന്ന് ആരോപിച്ച് ഉസ്മാനിയ സര്‍വ്വകലാശാലയിലെ വനിതാ വിദ്യാര്‍ത്ഥിനികള്‍ അംബർപേട്ടിലെ വനിതാ ഹോസ്റ്റല്‍ കോംപ്ലക്സിന് മുന്നിൽ പ്രതിഷേധിച്ചു. ചിലര്‍ക്ക് വയര്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടായി. മൂന്ന് മാസമായി അധികാരികള്‍ ഇത് അവഗണിക്കുകയായിരുന്നു.’ വീഡിയോ പങ്കുവച്ച് കൊണ്ട് വിദ്യാർഥിനി എക്സിൽ കുറിച്ചതിങ്ങനെ.
ഇത്തരം പ്രശ്നങ്ങൾ നവംബർ മുതൽ അവിടെ ഉണ്ടെന്നും വിദ്യാർഥിനി പറഞ്ഞു. ഒരേ എണ്ണ ഒന്നിലധികം തവണ ഭക്ഷണമുണ്ടാക്കാനായി ഉപയോഗിക്കുന്നുണ്ടെന്നും വിദ്യാർഥിനികൾ കൂട്ടിച്ചേർത്തു. ഇവർ പ്രശ്നങ്ങള്‍ ഡയറക്ടറെ അറിയിച്ചപ്പോള്‍ അവര്‍ രൂക്ഷമായി പ്രതികരിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്.
Female #Students of #OsmaniaUniversity staged protest, in front of the #LadiesHostel Complex, Amberpet, allege the food which served in the hostel, contains #insects, citing stomach issues.
— Surya Reddy (@jsuryareddy) January 9, 2024
Alleged their issues ignored by the authorities, for 3 months.#Hyderabad #HostelFood pic.twitter.com/1mPI3HIyWl