പാറ്റ്ന: ബിഹാറിൽ ചാണക വറളി ശേഖരിക്കാന്‍ പോയ ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയാവുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ.
പുൽവാരിയിലാണ് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായത്. പുൽവാരി ഷെരിഫിലെ ഹിന്ദുനി ബദര്‍ പ്രദേശത്താണ് നടുക്കുന്ന സംഭവം നടന്നത്.
ചാണക വിറളി ശേഖരിക്കാന്‍ പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹം പിന്നീട് ഒരു കുഴിയില്‍നിന്നു പ്രദേശവാസികള്‍ കണ്ടെത്തി.
സമീപത്ത് 12 വയസുള്ള രണ്ടാമത്തെ പെണ്‍കുട്ടി പരിക്കേറ്റു കിടക്കുന്നുണ്ടായിരുന്നു. അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിന് എഎസ്ഐ നരേഷ് പ്രസാദ് സിംഗിനെ സസ്പെൻഡ് ചെയ്തു.