തിരുവനന്തപുരം: കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടനത്തിനിടെ സാഹിത്യകാരൻ എം.ടി.വാസുദേവൻ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. എംടിയുടെ വിമർശനം കേന്ദ്രത്തിനെതിരെയാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. എം.ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
എംടിയുടെ പ്രസംഗം കേട്ടപ്പോൾ അത് കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെയാണെന്നാണ് ഞാൻ മനസിലാക്കിയത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് എംടി മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ഒരു സാധ്യതയുമില്ല. മുഖ്യമന്ത്രിയെ എതിർക്കുന്നവർ ഇത് അദ്ദേഹത്തിനെതിരെ ഉപയോഗിക്കുകയാണ്- ഇ.പി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
എംടി സാഹിത്യരംഗത്തെ അതികായനാണെന്നും അദ്ദേഹത്തെ വെറുതെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നേതൃപൂജ സിപിഎമ്മിലില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.