കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്.
‘ഇനി നിക്കണോ പോണോ’ എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് ബാലചന്ദ്ര മേനോന് പ്രതികരിച്ചിരിക്കുന്നത്. മുന്നിലിരുന്ന സദസിനെ കണ്ട് ഹാലിളകിയല്ല എം.ടി സംസാരിച്ചത്. മറിച്ചു , പറയാനുള്ളത് മുന്‍കൂട്ടി തയാറാക്കി കുറിച്ച് കൊണ്ടുവന്നു വായിക്കുകയായിരുന്നു .
അതുകൊണ്ടു തന്നെ ‘നാവു പിഴ ‘ എന്ന് പറയുക വയ്യ. നട്ടെല്ലുള്ള ഒരു പത്രപ്രവര്ത്തകന് രംഗത്തിറങ്ങിയാല്‍ കുട്ടി ആണോ പെണ്ണോ എന്നറിയാം … അതിനു ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ ടിവിയുടെ മുന്നിലിരിക്കുന്ന സാധാരണക്കാരന് ഭ്രാന്ത് പിടിക്കുമെെന്നാണ് ബാലചന്ദ്രമേനോന് കുറിച്ചിരിക്കുന്നത്.