സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഷാഗഞ്ച് ശാഖയിൽ കടന്നുകയറിയ കാളയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സദർ ബസാർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ബാങ്കിന്റെ പ്രധാന ശാഖയിലാണ് സംഭവം.
തണുപ്പിൽ നിന്ന് രക്ഷനേടാൻ ബാങ്കിലേക്ക് കാള കയറിയതെന്നാണ് ആളുകൾ ചിത്രം കണ്ടശേഷം പറഞ്ഞത്. എന്നാൽ സംഭവം ജീവനക്കാരിലും ഇടപാടുകാരിലുമൊക്കെ പരിഭ്രാന്തി പടർത്തി.
കാള ബാങ്കിൽ പ്രവേശിച്ച് സേവനത്തിനായി കാത്തിരിക്കുന്നതുപോലെ നിശബ്ദമായി ഒരു മൂലയിൽ നിലയുറപ്പിച്ചു. എന്നിരുന്നാലും, ഈ അപ്രതീക്ഷിത സന്ദർശകൻ ബാങ്കിനുള്ളിൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ചു.
ബാങ്കിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തുടർന്ന് ഒരു വടിയുടെ സഹായത്തോടെ കാളയെ ബാങ്കിൽ നിന്ന് പുറത്തേക്ക് ഇറക്കി. ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
A video of a bull entering a bank is gaining attention on the internet. This incident is reported to have taken place in the Shahganj SBI branch in Unnao, Uttar Pradesh. pic.twitter.com/c71tBhBpoF
— Pankaj Singh (@Bankste88792606) January 10, 2024