ന്യൂഡൽഹി: ആലിപ്പുരിൽ ചൂടുകായുന്നതിനിടെ പുക ശ്വസിച്ച് രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ചൂടുകായാനുപയോഗിക്കുന്ന കൽക്കരി ഉപയോഗിച്ചുള്ള അംഗിതിയിൽ നിന്നുള്ള പുക ശ്വസിച്ചതാണ് മരണ കാരണം.
തണുപ്പകറ്റാൻ രാത്രി കത്തിച്ചുവച്ച അംഗിതിയിൽ നിന്നുള്ള പുക മുറിയിൽ നിറഞ്ഞതോടെ ഓക്സിജന്റെ അളവ് താഴ്ന്ന് ശ്വാസംമുട്ടി മരിക്കുകയയിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും സമാനരീതിയിൽ അപകടം റിപ്പോർട്ട് ചെയ്തിരുന്നു.
തണുപ്പകറ്റാനായി കൽക്കരി കത്തിക്കുന്ന കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഡൽഹി സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. കൽക്കരി കത്തിക്കുന്നുണ്ടെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് കെടുത്തണമെന്നാണ് നിർദേശം.