ഡബ്ബിംഗിന്റെ കാര്യത്തിൽ ഞാൻ കണ്ടതിൽ അതിന്റെ മന്നൻ മമ്മൂക്കയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ബൈജു സന്തോഷ്. ഒരു കഥാപാത്രത്തിന്റെ കൃത്യമായ അളവ് അദ്ദേഹത്തിന് അറിയാമായിരിക്കും.
ഒരു സീനിൽ എങ്ങനെ ശബ്ദം കൊടുക്കണം, എന്തൊക്കെ മോഡുലേഷൻ കൊടുക്കണം എന്നൊക്കെ കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടെന്നതാണ് പ്രത്യേകത.
ആ കാര്യത്തിൽ മലയാളത്തിലെ ഏറ്റവും മിടുക്കൻ മമ്മൂക്ക തന്നെയാണ്. അദ്ദേഹത്തിന്റെ ഡബ്ബിംഗ് ഒരു പ്രത്യേക രീതിയാണ്. ചിലപ്പോൾ മൂന്ന്-നാല് ദിവസമൊക്കെ എടുത്താണ് അദ്ദേഹം ഡബ്ബിംഗ് തീർക്കാറുള്ളത്. പക്ഷേ അതൊക്കെ വളരെ കറക്റ്റായിരിക്കുമെന്ന് ബൈജു സന്തോഷ് പറഞ്ഞു.