കോട്ടയം: വൈക്കം സ്വദേശിനിയായ യുവതിയെ ട്രെയിൻ യാത്രയ്ക്കിടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ്. നായരെയാണ് (44) ആലപ്പി ധന്‍ബാദ് എക്സ്പ്രസിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒഡീഷയില്‍ സഹോദരിയുടെ വീട്ടില്‍ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുരജയെ ഇന്ന് പുലര്‍ച്ചെയാണു ട്രെയിനിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട്ടിലെ ജോലാര്‍പേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സഹയാത്രികര്‍ സുരജയുടെ മൃതദേഹം ശുചിമുറിയില്‍ കണ്ടത്.
ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്നാണ് പ്രാഥമിക വിവരം. ബന്ധുക്കള്‍ ജോലാര്‍പേട്ടിലേക്ക് പോയിട്ടുണ്ട്. സാമൂഹ്യ സേവന രംഗങ്ങളിലെ സജീവ പ്രവര്‍ത്തകയുമായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭര്‍ത്താവ്.