അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന് ഗായിക കെ.എസ്. ചിത്ര.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന ചിത്രയുടെ വീഡിയോ ഒരു തമിഴ് മാധ്യമമാണ് പുറത്തുവിട്ടിരിക്കുന്നത്.
‘എല്ലാവർക്കും എന്റെ സമസ്കാരം, അയോധ്യയിൽ ജനുവരി ഇരുപത്തിരണ്ടിന് പ്രതിഷ്ഠാദിനം നടക്കുമ്പോൾ ഉച്ചയ്ക്ക് 12.20ന് ശ്രീരാമ, ജയരാമ, ജയ ജയ രാമ എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം എല്ലാവരും.
അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും പൂർണമായി ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു.
ലോകാസമസ്ത സുഖിനോ ഭവന്തു’ എന്നാണ് വീഡിയോയിൽ കെ.എസ്. ചിത്ര പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് അയോധ്യ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ചിത്ര ഏറ്റുവാങ്ങിയിരുന്നു.