എ​ന്നെ മാ​ത്രം വി​ശ്വ​സി​ച്ചു വ​ന്ന അ​വ​രെ സേ​ഫ് ആ​യി അ​വ​രു​ടെ കു​ട്ടി​യോ​ടു കൂ​ടി തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്ന് എ​നി​ക്ക് വാശി ആയിരുന്നു: പിന്നെ നടന്നത്…. വൈറലായി ഡോക്‌ടറുടെ കുറിപ്പ്

ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ൾ​ക്ക് ദൈ​വ തു​ല്യ​രാ​ണ്. ത​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ ക​രു​ത​ലോ​ടെ ചേ​ർ​ത്തു പി​ടി​ക്കു​ന്ന ഓ​രോ ഡോ​ക്ട​ർ​മാ​ർ​ക്കും പ​റ​യാ​നേ​റെ അ​നു​ഭ​വ ക​ഥ​ക​ളു​ണ്ടാ​കും. അ​ത്ത​ര​ത്തി​ലൊ​രു കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. കോട്ടയം കാ​രി​ത്താ​സ് ആശുപത്രിയിലെ സീ​നി​യ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റും ഫെ​ർ​ട്ടി​ലി​റ്റി സ്പെ​ഷ്യ​ൽ ആ​ൻ​ഡ് ലാ​പ് സ​ർ​ജ​നു​മാ​യ ഡോ. ​റെ​ജി ഡി. ​പ​ങ്കു​വ​ച്ച അ​നു​ഭ​വ ക​ഥ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

The human body is the most complex system ever created. The more we learn about it, the more appreciation we have about what a rich system it is.. what Bill gate said was absolutely right.. മ​നു​ഷ്യ​ശ​രീ​ര​ത്തി​നേ​ക്കാ​ൾ സ​ങ്കീ​ർ​ണ​മാ​യ ഒ​ന്ന് ഈ ​ഭൂ​മി​യി​ൽ ഉ​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല . ഒ​ന്നാ​ലോ​ചി​ച്ചു​നോ​ക്കൂ. ന​മ്മു​ടെ ശ​രീ​രം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത് കോ​ടാ​നു​കോ​ടി സെ​ല്ലു​ക​ൾ കൊ​ണ്ടാ​ണ്. ഈ ​സെ​ല്ലു​ക​ൾ ചേ​ർ​ന്ന് റ്റി​ഷ്യു​സും, റ്റി​ഷ്യു​സ് ചേ​ർ​ന്ന് ഓ​ർ​ഗ​ൻ​സും ഓ​ർ​ഗ​ൻ​സ് ചേ​ർ​ന്ന് ന​മ്മു​ടെ ശ​രീ​ര​വും അ​തി​ലെ ഫം​ഗ്ഷ​ൻ​സും.

ഇ​തി​നൊ​ക്കെ മു​ക​ളി​ൽ സ​ർ​വാ​ധി​പ​തി​യാ​യി ഏ​കാ​ധി​പ​തി​യാ​യ ന​മ്മു​ടെ ബ്രെ​യി​ൻ. അ​വ​ന​റി​യാ​തെ ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. ന​മ്മു​ടെ ചി​ന്ത​ക​ൾ ഓ​ർ​മ്മ​ക​ൾ ച​ല​ന​ങ്ങ​ൾ ശ്വാ​സ​നി​ശ്വാ​സ​ങ്ങ​ൾ ഹൃ​ദ​യ​മി​ടി​പ്പ് ഒ​ക്കെ​യും അ​വ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ബ്രെ​യി​ൻ ത​നി​ച്ച​ല്ല ഇ​തെ​ല്ലം ചെ​യ്യു​ന്ന​ത്. ന്യൂ​റോ​ൺ​സ്, സി​നാ​പ്സ​സ്‌, ന്യൂ​റോ​ട്രാ​ൻ​സ്മി​റ്റ​ർ​സ് ഒ​ക്കെ ആ​ൾ​ക്ക് കൂ​ട്ടി​നു​ണ്ട്.​കേ​ട്ടി​ട്ട് വ​ട്ടു​പി​ടി​ക്കു​ന്നു​ണ്ടോ?

എ​ന്നാ​ൽ ചി​ല​പ്പോ​ഴൊ​ക്കെ എ​നി​ക്ക് വ​ട്ടു​പി​ടി​ക്കാ​റു​ണ്ട്. പി​ന്നെ വേ​റെ ചി​ല ഹ്യൂ​മ​ൻ ബോ​ഡി ഫം​ഗ്ഷ​ൻ​സി​നെ കു​റി​ച്ചോ​ർ​ക്കു​മ്പോ​ൾ ഇ​ന്നും അ​ത്ഭു​ത​മാ​ണ്. കാ​ർ​ഡി​യാ​ക് സൈ​ക്കി​ൾ 8s ആ​ക്കി​യ​തും ഹൃ​ദ​യ​മി​ടി​പ്പ് 72/ mt എ​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യ​തും നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം കു​ടി​ക്കു​ന്ന വെ​ള്ളം ഒ​ക്കെ യൂ​റി​നും സ്റ്റൂ​ളും ആ​യി പോ​കു​ന്ന​തും നാം ​ഒ​രാ​ളെ അ​ടി​ക്ക​ണോ അ​തോ ഓ​ട​ണോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തു​മൊ​ക്കെ ആ​രാ​ണ്? ജ​നി​ച്ച അ​ന്ന് മു​ത​ൽ മ​രി​ക്കു​ന്ന അ​ന്നു​വ​രെ വി​ശ്ര​മി​ക്കാ​ത്ത ന​മ്മു​ടെ ഹൃ​ദ​യം ശ്വാ​സ​കോ​ശ​ങ്ങ​ൾ ഇ​തൊ​ക്കെ അ​ത്ഭു​ത​ങ്ങ​ള​ല്ലെ​ങ്കി​ൽ എ​ന്താ​ണ്.

അ​പ്പൊ ന​മു​ക്ക് ഒ​രു അ​സു​ഖം വ​ന്നാ​ലോ, ഇ​തെ​ല്ലം ത​കി​ടം മ​റി​യും. പി​ന്നെ ന​മ്മു​ടെ ശ​രീ​രം ഒ​രു യു​ദ്ധ​ക്ക​ള​മാ​ണ്. ന​മ്മു​ടെ ഇ​മ്മ്യൂ​ൺ സി​സ്റ്റ​വും രോ​ഗാ​ണു​ക്ക​ളോ അ​ല്ലെ​ങ്കി​ൽ അ​ടൈ​പ്പി​ക്ക​ൽ കോ​ശ​ങ്ങ​ളോ ഒ​ക്കെ ത​മ്മി​ലു​ള്ള യു​ദ്ധം.

അ​തു​കൊ​ണ്ടു ത​ന്നെ രോ​ഗ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് ക്രോ​ണി​ക് അ​സു​ഖ​ങ്ങ​ൾ അ​ത്ര സു​ഖ​ക​ര​മാ​യ അ​വ​സ്ഥ​യ​ല്ല. പ്ര​ത്യേ​കി​ച്ച് കാ​ര​ണം എ​ന്താ​ണെ​ന്ന​റി​യാ​ത്ത ചി​ല അ​സു​ഖ​ങ്ങ​ൾ. അ​ത്ത​രം ഒ​രു രോ​ഗം വ​ന്ന ഒ​രു രോ​ഗി​യു​ടെ ക​ഥ ആ​യി​ക്കോ​ട്ടെ ഇ​ന്ന​ത്തെ ന​മ്മു​ടെ കേ​സ് ഡ​യ​റി​യി​ൽ…

എ​നി​ക്കി​ന്നും ഓ​ർ​മ​യു​ണ്ട്. ഏ​ക​ദേ​ശം ആ​റു വ​ർ​ഷം മു​ൻ​പാ​ണ് അ​വ​രെ​ന്നെ കാ​ണാ​ൻ ഒ​പി​യി​ൽ വ​ന്ന​ത്. മെ​ലി​ഞ്ഞു കൊ​ലു​ന്ന​നെ​യു​ള്ള ഒ​രു സ്ത്രീ, ​ഏ​ക​ദേ​ശം 27–28 പ്രാ​യം വ​രും. വ​ല്ലാ​ത്ത ഒ​രു നി​രാ​ശ​യി​ല്‍ ആ​യി​രു​ന്നു അ​വ​ർ. മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ൽ ര​ണ്ട് പ്ര​ഗ്ന​ൻ​സി​യാ​ണ് അ​വ​ർ​ക്കു ന​ഷ്ട​മാ​യ​ത്.

ITP അ​ഥ​വാ Idiopathic Thrombocytopenic Purpura എ​ന്ന condition ആ​യി​രു​ന്നു അ​വ​ർ​ക്ക്. ര​ക്ത​ത്തി​ലെ പ്ലേ​റ്റ്ല​റ്റി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്ന ഒ​ര​വ​സ്ഥ​യാ​ണി​ത്. സാ​ധാ​ര​ണ സ്ഥി​തി​യി​ൽ ഈ ​അ​സു​ഖം വ​ലി​യ പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നി​ല്ലെ​ങ്കി​ലും ഗ​ർ​ഭാ​വ​സ്ഥ​യി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്കു നീ​ങ്ങും.

കാ​ര​ണം പ്ലേ​റ്റ്ല​റ്റ് കു​റ​യു​ന്ന​തു കൊ​ണ്ട് അ​ത് ബ്ലീ​ഡിം​ഗി​ലേ​ക്കും അ​ത് അ​മ്മ​യു​ടെ​യും കു​ട്ടി​യു​ടെ​യും ജീ​വ​നും ഭീ​ഷ​ണി​യാ​വാം. അ​തു​കൊ​ണ്ടു ത​ന്നെ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വാം. ആ​രൊ​ക്കെ​യോ പ​റ​ഞ്ഞു കേ​ട്ടി​ട്ടാ​ണ് അ​വ​രെ​ന്നെ കാ​ണാ​ൻ വ​ന്ന​ത്. അ​ന്ന​വ​ർ​ക്ക് മൂ​ന്നു മാ​സ​മാ​യി​രു​ന്നു.

ഞാ​ന​വ​ർ​ക്ക് അ​വ​രു​ടെ അ​സു​ഖ​ത്തെ​ക്കു​റി​ച്ചും പ്ര​ഗ്ന​ൻ​സി​യി​ലു​ണ്ടാ​കാ​വു​ന്ന കോം​പ്ലി​ക്കേ​ഷ​നു​ക​ളെ കു​റി​ച്ചും വി​ശ​ദ​മാ​യി പ​റ​ഞ്ഞു കൊ​ടു​ത്തു. എ​ല്ലാം കേ​ട്ട​തി​നു​ശേ​ഷം വ​ള​രെ ആ​ലോ​ചി​ച്ച് ഒ​രു തീ​രു​മാ​നം എ​ടു​ത്താ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞു.

പ്ര​ഗ്ന​ൻ​സി​യു​മാ​യി മു​ന്നോ​ട്ടു പോ​വാ​ൻ ത​ന്നെ​യാ​യി​രു​ന്നു അ​വ​രു​ടെ തീ​രു​മാ​നം. കൂ​ടു​ത​ൽ ആ​ലോ​ചി​ക്കാ​നൊ​ന്നും അ​വ​ർ ത​യ്യാ​റ​ല്ലാ​യി​രു​ന്നു. അ​വ​രു​ടെ ക​ണ്ണു​ക​ളി​ൽ വ​ല്ലാ​ത്ത ഒ​രു നി​ശ്ച​യ​ദാ​ർ​ഢ്യം അ​ന്നു ഞാ​ൻ ക​ണ്ടി​രു​ന്നു.

പി​ന്നീ​ട​ങ്ങോ​ട്ട് എ​നി​ക്കും ടെ​ൻ​ഷ​ന്‍റെ നാ​ളു​ക​ളാ​യി​രു​ന്നു. ഇ​ത്ര​യും ധൈ​ര്യം കാ​ണി​ച്ച, എ​ന്നെ മാ​ത്രം വി​ശ്വ​സി​ച്ചു വ​ന്ന അ​വ​രെ സേ​ഫ് ആ​യി അ​വ​രു​ടെ കു​ട്ടി​യോ​ടു കൂ​ടി തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്ന് എ​നി​ക്കും വാ​ശി​യാ​യി​രു​ന്നു.

അ​തു​കൊ​ണ്ട് ത​ന്നെ ഈ ​കേ​സി​നാ​യി ഒ​രു​പാ​ട് ഹോം​വ​ർ​ക്കും ചെ​യ്തി​രു​ന്നു. കൂ​ടെ സീ​നി​യ​ർ ഡോ​ക്ടേ​ഴ്സി​നോ​ടു അ​ഭി​പ്രാ​യം ചോ​ദി​ച്ചു, Gynec forums ൽ debate ​നു വ​ച്ചു ഒ​രാ​ളും എ​ൻ​ക​റേ​ജ് ചെ​യ്തി​ല്ല.

നെ​റ്റി​ൽ ത​പ്പി​യ​പ്പോ​ൾ യു​കെ​യി​ലോ മ​റ്റോ platelet count 4000 ഉ​ണ്ടാ​യി​രു​ന്ന ഒ​രു patient കു​ഴ​പ്പ​മൊ​ന്നും കൂ​ടാ​തെ പ്ര​സ​വി​ച്ച​താ​യി ക​ണ്ടു. അ​തു ത​ന്ന ധൈ​ര്യം കു​റ​ച്ചൊ​ന്നു​മ​ല്ലാ​യി​രു​ന്നു. അ​ത് ഞാ​നാ പേ​ഷ്യ​ന്‍റി​നോ​ടും ഷെ​യ​ർ ചെ​യ്തി​രു​ന്നു. അ​ത് അ​വ​ർ​ക്ക് വ​ല്ലാ​ത്തൊ​രു ശ​ക്തി കൊ​ടു​ത്ത​താ​യി എ​നി​ക്കു തോ​ന്നി.​ഗ​ർ​ഭ​കാ​ലം മു​ന്നോ​ടു പോ​കും തോ​റും ടെ​ൻ​ഷ​നും കൂ​ടി വ​ന്നു.

ആ ​അ​മ്മ​യും കു​ഞ്ഞും ആ situation ​അ​തി​ജീ​വി​ക്കി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് ഒ​ട്ടു​മി​ക്ക​പേ​രും ക​രു​തി​യി​രു​ന്ന​ത്. ചി​ല​രൊ​ക്കെ മു​ഖ​ത്തു നോ​ക്കി പ​റ​യു​ക​യും ചെ​യ്തു. എ​ങ്കി​ലും കാ​രി​ത്താ​സി​ലെ വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും പി​ന്നെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മു​ഴു​വ​നും എ​ന്‍റെ പി​ന്നി​ലു​ണ്ടാ​യി​രു​ന്നു പ്രാ​ർ​ഥ​ന​യോ​ടെ.

പ്ലേ​റ്റ്ല​റ്റ് കൗ​ണ്ട് 7000 എ​ത്തി​യ​പ്പോ​ൾ പി​ന്നെ കാ​ക്കാ​നു​ള്ള ധൈ​ര്യം ഉ​ണ്ടാ​യി​ല്ല. സി​സേ​റി​ൻ ചെ​യ്തു. അ​വ​ർ​ക്കു​വേ​ണ്ടി അ​ന്ന് ഹോ​സ്പി​റ്റ​ലി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യു​മു​ണ്ടാ​യി​രു​ന്നു, എ​ന്‍റെ വീ​ട്ടി​ലും. പ്രാ​ർ​ഥ​ന​യു​ടെ ഫ​ലം കൊ​ണ്ടോ അ​വ​രു​ടെ മ​ന​സി​ലെ ധൈ​ര്യം കൊ​ണ്ടോ എ​ന്ന​റി​യി​ല്ല സ​ർ​ജ​റി വി​ജ​യ​മാ​യി​രു​ന്നു. കു​ട്ടി​ക്കും ഒ​രു കു​ഴ​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​മ്മ​യും കു​ഞ്ഞും സേ​ഫാ​യി സ​ന്തോ​ഷ​ത്തോ​ടെ ഹോ​സ്പി​റ്റ​ൽ വി​ട്ട​പ്പോ​ഴാ​ണ് എ​നി​ക്കു സ​മാ​ധാ​ന​മാ​യ​ത്.

ഇ​പ്പോ​ഴും അ​വ​രെ​ന്നെ കാ​ണാ​ൻ വ​രു​ന്നു​ണ്ട്, ആ ​കു​ട്ടി​യേ​യും കൂ​ട്ടി. അ​വ​രെ കാ​ണു​മ്പോ​ഴും അ​വ​രു​ടെ സ​ന്തോ​ഷം കാ​ണു​മ്പോ​ൾ എ​നി​ക്കു​ണ്ടാ​വു​ന്ന സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ എ​നി​ക്കു വാ​ക്കു​ക​ളി​ല്ല.​ഒ​രു ഡോ​ക്ട​റെ​ന്ന നി​ല​യി​ൽ എ​റ്റ​വും അ​ഭി​മാ​നം തോ​ന്നു​ന്ന നി​മി​ഷ​ങ്ങ​ളാ​ണ​വ. എ​ന്നും എ​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രി​ക്കും ആ ​അ​മ്മ​യും കു​ഞ്ഞും. അ​തു​പോ​ലെ അ​വ​രു​ടെ പ്രാ​ർ​ത്ഥ​ന​ക​ളി​ൽ എ​ന്നും ഞാ​നും.

ഡോ. ​റെ​ജി. ഡി. MD, DGO,DLS
​സീ​നി​യ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റ്,
ഫെ​ർ​ട്ടി​ലി​റ്റി സ്പെ​ഷ്യ​ൽ ആ​ൻ​ഡ് ലാ​പ് സ​ർ​ജ​ൻ.
കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ൽ.

Related posts

Leave a Comment