ഭോപ്പാൽ: മധ്യപ്രദേശിൽ ക്ഷേത്രത്തിനുള്ളിൽ യുവാവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. മൈഹാറിലെ ശാരദമാതാ ക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രിയാണു സംഭവം. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിൽ താമസിക്കുന്ന യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു.
ശാരദാ മാതാ ക്ഷേത്രത്തിന്റെ ഹവൻകുണ്ടിനു സമീപമാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മരണത്തിനു പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ദിവസേന ധാരാളം ഭക്തജനങ്ങൾ എത്താറുണ്ട്.