സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തിൽ ഗുരുവായൂർ അമ്പല നടയിൽ മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ഭാഗ്യയുടെ കഴുത്തിൽ താലി ചാർത്തി.
സുരേഷ് ഗോപിയും, ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രവും പരിസരവും അതീവ സുരക്ഷയിലാണ്.
ചടങ്ങിൽ താരരാജാക്കൻമാരായ മോഹൻലാല്‍, മമ്മൂട്ടി, ജനപ്രിയ നായകൻ ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാർവതി, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങി വമ്പൻ താരനിരതന്നെ പങ്കെടുത്തു.
സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കും 19-ന് കൊച്ചിയിൽ വിരുന്ന് നടത്തും. 20 ന് തിരുവനന്തപുരത്ത് വച്ച് ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി റിസപ്ഷൻ നടത്തും.