സ്വന്തം ലേഖകൻ
തിരുവനന്തപുരം: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതിബസു അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി.
കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിരവധി പരിപാടികളിൽ പങ്കെടുക്കേണ്ട സാഹചര്യത്തിലാണ് ഇന്നത്തെ കോൽക്കത്ത സന്ദർശനം മുഖ്യമന്ത്രി ഒഴിവാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാവിലെ എൽഡിഎഫ് യോഗം കഴിഞ്ഞയുടൻതന്നെ തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കു പോയിരുന്നു.
കൊച്ചി കപ്പൽശാലയിലെ ഡ്രൈ ഡോക്കിന്റെ ഉദ്ഘാടന ചടങ്ങിലാണു മുഖ്യമന്ത്രി ഇന്നു പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുക. ഇന്നു ചേരേണ്ട മന്ത്രിസഭായോഗവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികൾ കാരണം നാളത്തേക്കു മാറ്റിവച്ചു.