സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് മെറീന മൈക്കിൾ.ഹാപ്പി വെഡിംഗ്, ചങ്ക്സ്, എബി, വികൃതി, രണ്ട്, ട്വന്റി വണ്‍ ഗ്രാംസ്, കുറുക്കന് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ മെറീന അഭിനയിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രമാണ് താരത്തിന്റെ അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്നത്. പിന്തുണയ്ക്കാന്‍ ആളുകള്‍ കുറവാണെങ്കിലും ഉപദ്രവിക്കാന്‍ ഒരുപാട് ആളുകളുണ്ടാകുമെന്ന താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരിക്കല്‍ ഞാന്‍ അഭിനയിക്കുന്ന സെറ്റില്‍ മറ്റൊരു പ്രൊഡക്ഷന്‍ കണ്ട്രോളര് വന്നിട്ട് മെറീന ആണോ ഇതില്‍ ലീഡ്, എന്തിനാണ് ഇവരെയൊക്കെ നായികയാക്കുന്നത് എന്നു ചോദിച്ചു.
ഞാന്‍ ചെയ്യുന്ന പടത്തിന്റെ കണ്ട്രോളര് എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം വിഷമിച്ചാണ് എന്നോട് ഇതു പറഞ്ഞത്. ഇങ്ങനെ ചോദിച്ച വ്യക്തി ഞാന്‍ ഇക്ക എന്നൊക്കെ സ്നേഹത്തോടെ വിളിക്കുന്ന ആളാണ്. അദ്ദേഹം എന്നോടൊരു വ്യക്തിവൈരാഗ്യവും ഉണ്ടാകേണ്ട ആളല്ല. അദ്ദേഹം എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലായില്ല.
അത് കേട്ടപ്പോള്‍ ആദ്യം ഒരു ഷോക്ക് ആയിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍, ഒരാള്‍ എന്നോട് എങ്ങനെ പെരുമാറണം എന്നത് ഞാന്‍ പ്രതീക്ഷിക്കുന്നതിന്റെ കുഴപ്പമാണല്ലോ എന്നു തോന്നി. എല്ലാവരും എന്നോട് നന്നായി പെരുമാറണം എന്ന് പ്രതീക്ഷിക്കാതിരുന്നാല്‍ നിരാശപ്പെടേണ്ടി വരില്ല എന്നു മനസിലായി. അങ്ങനെ ചിന്തിച്ചപ്പോള്‍ ഒരു സമാധാനം തോന്നിയെന്ന് മെറീന മൈക്കിൾ പറഞ്ഞു.