സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹത്തിന് ഗുരുവായൂരിലെത്തിയത് വമ്പൻ താരനിര. മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവർ പുലർച്ചെ തന്നെ ഗുരുവായൂരിലെത്തിയിരുന്നു. ഇവിടുത്തെ കൺവെൻഷൻ സെന്ററിലേക്കാണ് താരങ്ങളെത്തിയത്. സൂപ്പർ താരങ്ങൾക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു വിവാഹച്ചടങ്ങിലെ മറ്റൊരു ആകർഷണം.
മമ്മൂട്ടി, മോഹൻ ലാൽ, ജയറാം, എന്നീ താരങ്ങൾ കുടുംബസമേതമാണ് രാവിലെ ഗുരുവായൂരിൽ എത്തിയത്. കൂടാതെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപ്, ബിജു മേനോൻ, സംയുക്ത വർമ, ഖുഷ്ബു, മേനക എന്നിവരും ഗുരുവായൂരിലെത്തി.
തുടർന്ന് വിവാഹച്ചടങ്ങ് നടക്കുന്ന ഹോട്ടലിലേക്കും താരങ്ങളെത്തി. ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർ ഹോട്ടലിൽ നടക്കുന്ന റിസപ്ഷനിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഫാസിൽ, ജോഷി, കെ.എസ്. ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, ആനി, സുരേഷ് കുമാർ, തുടങ്ങിയവരും റിസപ്ഷനിൽ പങ്കെടുക്കാനെത്തി.
വധു ഭാഗ്യാ സുരേഷ് ഗോപി വിദേശ സർവകലാശാലയിലെ ബിരുദധാരിയാണ്. വരൻ ശ്രേയസ് മേനോൻ ബിസിനസ് ചെയ്യുന്നു. വിവാഹശേഷം ഇരുവരും വിദേശത്തേക്ക് പോകുമെന്നാണ് സൂചന.