ബംഗുളൂരു: സഞ്ചരിക്കുന്ന തുണിക്കടയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഒരു കറുത്ത ട്രക്കിൽ പുറത്തുനിന്നും കാണാൻ കഴിയുന്ന രീതിയിൽ നിറയെ വസ്ത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. മോഹിത് ഖുറേന എന്നയാളാണ് എക്സിൽ ഈ സഞ്ചരിക്കുന്ന തുണിക്കടയുടെ ചിത്രം ആദ്യമായി പങ്കുവച്ചത്.
എന്തായാലും ബംഗുളൂരുവിലെ ഈ തിരക്കിനിടയ്ക്ക് ഇത്തരത്തിലുള്ള കാഴ്ച ആളുകൾക്ക് ബോറടി മാറ്റി നൽകി. സിഗ്നലുകളിൽ തുണികൾ വിൽക്കപ്പെടും എന്നായിരുന്നു പോസ്റ്റിന് വന്ന ഒരു കമന്റ്. ചില മാളുകൾ ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങൾ വളരെ നിസ്സാരമായി ഈ കച്ചവടക്കാരൻ ചെയ്തുവെന്നായിരുന്നു മറ്റൊരു കമന്റ്.
ഇതിൽ വന്ന രസകരമായ മറ്റൊരു കമന്റ് എന്തെന്നാൽ ബംഗുളൂരുവിലെ ജനങ്ങൾ കൂടുതൽ സമയവും ട്രാഫിടിക്കിൽ ചെലവഴിക്കുന്നതുകൊണ്ട് ആയിരിക്കാം ഇങ്ങനെ ഒരു പദ്ധതി എന്നായിരുന്നു. എന്നാൽ സഞ്ചരിക്കുന്ന അയണിങ് കടയാണിതെന്ന സംശയവും ആളുകൾ ഉന്നയിച്ചു.
വൈറൽ സംഭവങ്ങൾ ഏറെ നടക്കാറുള്ള ബംഗളൂരുവിലെ ഈ സംഭവവും വൈറലായി മാറിയിരിക്കുകയാണ്. ഏതായാലും സഞ്ചരിക്കുന്ന തുണിക്കട ഇതിനോടകം തന്നെ സമൂഹ മാധ്യമത്തിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
In another episode of "WTF Bangalore," spotted this truck while going to the mandir with my wife. pic.twitter.com/pUpCQuiczk
— Pakchikpak Raja Babu (@HaramiParindey) January 15, 2024