എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ മൃ​ത​ദേ​ഹം; അ​ജ്ഞാ​ത മൃ​ത​ദേ​ഹം വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി ച​ത​ഞ്ഞ​ര​ഞ്ഞ നിലയിൽ

ആ​ഗ്ര: എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ കി​ട​ന്ന അ​ജ്ഞാ​ത മൃ​ത​ദേ​ഹം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി ച​ത​ഞ്ഞ​ര​ഞ്ഞു. റോ​ഡി​ലെ ടാ​റി​ൽ പ​റ്റി​പ്പി​ടി​ച്ച​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ.

ഒ​ടു​വി​ല്‍ പോ​ലീ​സ് സം​ഘ​മെ​ത്തി ഷ​വ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തു നീ​ക്കം ചെ​യ്ത​ത്. എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ 500 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ പ​ല സ്ഥ​ല​ത്തു​നി​ന്നാ​ണു മൃ​ത​ദേ​ഹ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍​ത​ന്നെ ഒ​രു വി​ര​ൽ മാ​ത്ര​മാ​ണ് ച​ത​ഞ്ഞ​ര​യാ​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്താ​നാ​യ​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലാ​ണു സം​ഭ​വം. ആ​രാ​ണ് മ​രി​ച്ച​തെ​ന്നും എ​ങ്ങ​നെ​യാ​ണ് മ​രി​ച്ച​തെ​ന്നും റോ​ഡി​ന് ന​ടു​വി​ല്‍ മൃ​ത​ദേ​ഹം എ​ങ്ങ​നെ എ​ത്തി​യെ​ന്നും അ​റി​വാ​യി​ട്ടി​ല്ല.

വി​ര​ല​ട​യാ​ള​ത്തി​ന്‍റെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ മ​രി​ച്ച​യാ​ളെ ക​ണ്ടെ​ത്താ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. ഏ​താ​ണ്ട് 40 വ​യ​സു​ള്ള ആ​ളാ​ണ് മ​ര​ണ​പ്പെ​ട്ട​തെ​ന്നാ​ണ് അ​നു​മാ​നം. എ​ക്സ്പ്ര​സ് ഹൈ​വേ​യി​ല്‍ ഏ​താ​ണ്ട് 100 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ചീ​റി​പ്പാ​യു​ന്ന​ത്.

Related posts

Leave a Comment