ഇ​റാ​നി​നെ​തി​രേ തി​രി​ച്ച​ടി​ച്ച് പാ​ക്കി​സ്ഥാ​ൻ; ഇ​റാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഇ​റാ​നി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ആ​ക്ര​മ​ണം. ഇ​റാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പാ​ക്ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ, ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​രാ​ജ്യ​ങ്ങ​ളും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

ബ​ലൂ​ചി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​റാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നാ​ണ് പാ​ക്ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ബ​ലൂ​ചി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി​എ​ൽ​എ), ബ​ലൂ​ചി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് (ബി​എ​ൽ​എ​ഫ്) തു​ട​ങ്ങി​യ ബ​ലൂ​ച് തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ ഇ​റാ​നി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പാ​ക്ക് വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും പാ​ക്കി​സ്ഥാ​ൻ ആ​രോ​പി​ക്കു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ലെ പാ​ഞ്ജ​ർ മേ​ഖ​ല കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​യ്ഷ് അ​ൽ അ​ദ​ൽ എ​ന്ന ഭീ​ക​ര​സം​ഘ​ട​ന​യു​ടെ താ​വ​ള​ങ്ങ​ളി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി‍​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ സൈ​ന്യം പു​റ​ത്തു വി​ടു​ക​യും ചെ​യ്തി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തെ പാ​ക്കി​സ്ഥാ​ൻ അ​പ​ല​പി​ക്കു​ക​യും ക​ന​ത്ത​തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​ഷേ​ധ​സൂ​ച​ക​മെ​ന്നോ​ണം ഇ​റാ​നി​ലെ ത​ങ്ങ​ളു​ടെ സ്ഥാ​ന​പ​തി​യെ പാ​ക്കി​സ്ഥാ​ൻ തി​രി​ച്ചു​വി​ളി​ച്ചു. ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ഇ​റേ​നി​യ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണ​വും തേ​ടി.

Related posts

Leave a Comment