അ​ബ​ദ്ധ​ത്തി​ൽ കു​ഴി​യി​ൽ വീ​ണു; ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോ​ട്ടാ​ങ്ങ​ല്‍: കു​ഴി​യി​ല്‍ വീ​ണു ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. വെ​ള്ളാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മൈ​ലാ​ട്ടു​പാ​റ​യു​ടെ മ​ക​ന്‍ എ​സ്. ശ്രീ​ശാ​ന്താ​ണ് (17) മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട്ടാ​ങ്ങ​ല്‍ വ​ലി​യ​പ​ട​യ​ണി​ക്കു പോ​യ​താ​യി​രു​ന്നു ശ്രീ​ശാ​ന്ത്. രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ള്‍ മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്തെ കു​ഴി​യി​ല്‍ വീ​ണു ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു​വെ​ന്നാ​ണു വി​വ​രം.
ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ടു മ​രി​ച്ചു.

പെ​രു​മ്പെ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. ക​രി​ക്കാ​ട്ടൂ​ര്‍ സി​സി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്. ഭാ​ര​തീ​യ വേ​ല​ന്‍ സൊ​സൈ​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ് അ​ച്ഛ​നാ​യ സു​രേ​ഷ് മൈ​ലാ​ട്ടു​പാ​റ.

ശ്രീ​ശാ​ന്തി​ന്‍റെ മാ​താ​വ് അ​ജി​ത സു​രേ​ഷ് പെ​രു​വ​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. സ​ഹോ​ദ​രി: ശ്രീ​ല​ക്ഷ്മി (ന​ഴ്‌​സ്, ആ​ര്‍​മി, മീ​റ​റ്റ്).

Related posts

Leave a Comment