സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് ഏറ്റവും സുന്ദരിയായി എത്തിയത് ഭാര്യ രാധികയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഭാഗ്യയുടെ വിവാഹദിനത്തിൽ സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ താരമായതും രാധികയായിരുന്നു.
മക്കളേക്കാളെല്ലാം സുന്ദരി അമ്മയാണെന്നാണ് കമന്റുകൾ. പുഞ്ചിരിച്ച മുഖവുമായി എപ്പോഴും നിൽക്കുന്ന രാധിക മകളുടെ വിവാഹത്തിനായി ഒരുങ്ങുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ചുവപ്പ് നിറത്തിലുള്ള പട്ടുസാരിക്കൊപ്പം മിനിമൽ വർക്ക് ചെയ്ത ബ്ലൗസാണ് പെയർ ചെയ്തത്. ഹെവി നെക്ലേസും ചുവപ്പും ഓറഞ്ചും ഇടകലർന്ന കുപ്പിവളകളുമാണ് സാരിക്കൊപ്പം സ്റ്റൈൽ ചെയ്തത്. മുല്ലപ്പൂ ചൂടി ലുക്ക് കംപ്ലീറ്റ് ചെയ്തപ്പോൾ ഏറ്റവും സുന്ദരിയായത് രാധിക തന്നെയാണ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏക്താ ബ്രൈഡ്സ് ഒഫീഷ്യൽസാണ് വിവാഹദിനത്തിൽ ഭാഗ്യയെയും ഭാവ്നിയെയും രാധികയെയും ഒരുക്കിയത്. ഇവരാണ് വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്.
ബുധനാഴ്ച ഗുരുവായൂരിൽ വച്ചായിരുന്നു സുരേഷ് ഗോപി-രാധിക ദന്പതികളുടെ രണ്ടാമത്തെ മകൾ ഭാഗ്യ വിവാഹിതയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കേരളത്തിലെ ആദ്യത്തെ വിവാഹമായിരുന്നു ഇവരുടേത്.
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന താലിക്കെട്ടിൽ ഉടനീളം മോദി പങ്കെടുത്തിരുന്നു. വധുവിനും വരനും പൂമാല എടുത്തുനൽകിയതും മോദിയായിരുന്നു.
നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന വൻ താരനിരയാണ് ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ എത്തിയത്.