ഹമാസിന്‍റെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നു യുഎൻ സെക്രട്ടറി ജനറൽ


ദാ​വോ​സ്: ഹ​മാ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്. എ​ല്ലാ ബ​ന്ദി​ക​ളെ​യും അ​ടി​യ​ന്ത​ര​മാ​യി വി​ട്ട​യ​യ്ക്കാ​ൻ ഹ​മാ​സ് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​മാ​സ് വി​ട്ട​യ​ച്ച ബ​ന്ദി​ക​ളു​മാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഗു​ട്ടെ​റ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വി​ട്ട​യ​ച്ച ബ​ന്ദി​ക​ളും ബ​ന്ദി​ക​ളാ​ക്ക​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് ദാ​വോ​സി​ൽ ന​ട​ക്കു​ന്ന ലോ​ക സാ​ന്പ​ത്തി​ക ഫോ​റം ഉ​ച്ച​കോ​ടി​ക്കാ​യി എ​ത്തി​യ യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഹ​മാ​സി​ന്‍റെ ത​ട​വി​ൽ ത​ങ്ങ​ൾ​ക്കു നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ൾ ബ​ന്ദി​ക​ൾ വി​വ​രി​ച്ചു. ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ ബ​ന്ദി​ക​ളു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് ബ​ന്ദി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഗു​ട്ടെ​റ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment