തെക്കൻ ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ 16 മരണം; മരിച്ചവരിൽ ഏറെയും കുട്ടികൾ

റാ​​​ഫ: തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 16 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​തി​​​ൽ പ​​​കു​​​തി​​​യും കു​​​ട്ടി​​​ക​​​ളാ​​​ണ്. ഗാ​​​​​സ​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ സ​​​​​ഹാ​​​​​യം എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു ഹ​​​​​മാ​​​​​സും ഇ​​​​​സ്ര​​​​​യേ​​​​​ലും ക​​ഴി​​ഞ്ഞ​​ദി​​വ​​സം ധാ​​​​​ര​​​​​ണ​​​​​യി​​​​​ലെ​​​​​ത്തി​​യെ​​ങ്കി​​ലും ഔ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യി​​ല്ല.

ഹ​​​​​മാ​​​​​സി​​​​​ന്‍റെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലു​​​​​ള്ള ബ​​​​​ന്ദി​​​​​ക​​​​​ൾ​​​​​ക്ക് മ​​​​​രു​​​​​ന്ന് എ​​​​​ത്തി​​​​​ക്കാ​​​​​നും പ​​​​​ക​​​​​ര​​​​​മാ​​​​​യി ഗാ​​​​​സ​​​​​യി​​​​​ലേ​​​​​ക്കു കൂ​​​​​ടു​​​​​ത​​​​​ൽ സ​​​​​ഹാ​​​​​യ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​നു​​​​​മാ​​​​​യി​​രു​​ന്നു ധാ​​​​​ര​​​​​ണ. ഇ​​തി​​നാ​​യി ഖ​​​​​ത്ത​​​​​റും ഫ്രാ​​​​​ൻ​​സു​​മാ​​ണു മ​​​​​ധ്യ​​​​​സ്ഥ​​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ ന​​ട​​ത്തി​​യ​​​​​ത്.

ഗാ​​​സ​​​യി​​​ൽ സ്ഥി​​​ര​​​മാ​​​യ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വേ​​​ണ​​​മെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇ​​ന്ന​​ലെ പ്ര​​മേ​​യം പാ​​സാ​​ക്കി. ഹ​​മാ​​സി​​നെ പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്നും എ​​​ല്ലാ ബ​​​ന്ദി​​​ക​​​ളെ​​​യും ഉ​​​ട​​​ൻ മോ​​​ചി​​​പ്പ​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​യു പാ​​​ർ​​​ല​​​മെ​​​ന്‍റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​

പ്ര​​മേ​​യ​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യി 312 വോ​​ട്ട് ല​​ഭി​​ച്ച​​പ്പോ​​ൾ 131 പേ​​ർ എ​​തി​​ർ​​ത്തു. 72 പേ​​ർ വി​​ട്ടു​​നി​​ന്നു. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ ഭീ​​ക​​ര​​പ​​ട്ടി​​ക​​യി​​ലു​​ള്ള സം​​ഘ​​ട​​ന​​യാ​​ണ് ഹ​​മാ​​സ്.

Related posts

Leave a Comment