രാ​മ​ക്ഷേ​ത്ര​ പ്ര​തി​ഷ്ഠാ ച​ടങ്ങ്: കഠിന വ്രതവുമായി​ പ്ര​ധാ​ന​മ​ന്ത്രി; ഉ​റ​ങ്ങു​ന്ന​ത് തറയിൽ, കുടിക്കുന്നത് കരിക്കിൻ വെള്ളം; പ്ര​തി​ഷ്ഠ​യ്ക്കു സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത് ഭാ​ഗ്യ​മെന്ന് മോദി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വ്ര​ത​ത്തി​ൽ. 11 ദി​വ​സ​ത്തെ പ്ര​ത്യേ​ക വ്ര​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ത​റ​യി​ലാ​ണ് ഉ​റ​ങ്ങു​ന്ന​ത്.

ക​രി​ക്കി​ന്‍ വെ​ള്ളം മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം കു​ടി​ക്കു​ക. സൂ​ര്യോ​ദ​യ​ത്തി​ന് മു​മ്പു​ള്ള ഒ​രു ശു​ഭ​സ​മ​യ​ത്ത് എ​ഴു​ന്നേ​റ്റു ധ്യാ​നി​ക്കും. സാ​ത്വി​ക​മാ​യ ഭ​ക്ഷ​ണ​മാ​ണു ക​ഴി​ക്കു​ന്ന​ത്. ജ​നു​വ​രി 12നാ​യി​രു​ന്നു വൃ​ത​ത്തി​ന്‍റെ തു​ട​ക്കം. ച​രി​ത്ര​പ​ര​വും മം​ഗ​ള​ക​ര​വു​മാ​യ പ്ര​തി​ഷ്ഠ​യ്ക്കു സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത് ഭാ​ഗ്യ​മാ​ണെ​ന്നു മോ​ദി പ​റ​ഞ്ഞി​രു​ന്നു.

പ്ര​തി​ഷ്ഠാ ദി​ന​ത്തി​ന് ഇ​നി മൂ​ന്ന് ദി​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യ്ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​മാ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടി.

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ​ദി​നം ദീ​പാ​വ​ലി പോ​ലെ കൊ​ണ്ടാ​ട​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യ്ക്ക് മു​ന്നോ​ടി​യാ​യി ക​ന​ത്ത സു​ര​ക്ഷ​യാ​ണ് അ​യോ​ധ്യ​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യും, ഡ്രോ​ണു​ക​ൾ വ​ഴി​യു​ള്ള നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

Related posts

Leave a Comment