അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ വി​ഗ്ര​ഹം മാ​റ്റി​യ​ത് ആ​ര്, പു​തി​യ വി​ഗ്ര​ഹം ആ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം, പ​ഴ​യ വി​ഗ്ര​ഹ​ത്തി​ന് എ​ന്ത് സം​ഭ​വി​ച്ചു; ചോ​ദ്യ​ങ്ങ​ളു​മാ​യി ദി​ഗ് വി​ജ​യ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന് മൂ​ന്ന് ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കേ ശ്രീ​രാ​മ​ന്‍റെ വി​ഗ്ര​ഹ​ത്തെ ചൊ​ല്ലി രാ​ഷ്‌​ട്രീ​യ വി​വാ​ദം മു​റു​കു​ന്നു. കൗ​സ​ല്യ​യു​ടെ മ​ടി​യി​ലി​രി​ക്കു​ന്ന രാ​മ​വി​ഗ്ര​ഹം ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് മൂ​ന്ന് ശ​ങ്ക​രാ​ചാ​ര്യ​ന്മാ​ർ നി​ർ​ദ്ദേ​ശി​ച്ച​തെ​ന്നും പു​തി​യ വി​ഗ്ര​ഹം ആ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സിം​ഗ് ചോ​ദി​ച്ചു. പ​ഴ​യ വി​ഗ്ര​ഹ​ത്തി​ന് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യോ​ധ്യ​യി​ലെ ച​ട​ങ്ങു​ക​ൾ ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര സ​ർ​ക്കാ​രും രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ചു​വെ​ന്ന ആ​രോ​പ​ണം കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​ക്കി​യി​രി​ക്കേ​യാ​ണ് ദി​ഗ് വി​ജ​യ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. അ​തേ​സ​മ​യം ദി​ഗ് വി​ജ​യ് സിം​ഗി​ന്‍റെ ആ​രോ​പ​ണം മ​റു​പ​ടി അ​ർ​ഹി​ക്കു​ന്ന​ത​ല്ലെ​ന്ന് ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ആ​രോ​പ​ണ​ത്തി​ൽ ബി​ജെ​പി നേ​തൃ​ത്വം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പ്രാ​ണ പ്ര​തി​ഷ്ഠ​യ്ക്ക് മു​ന്നോ​ടി​യാ​യു​ള്ള ച​ട​ങ്ങു​ക​ൾ അ​യോ​ധ്യ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് മൈ​സൂ​രു​വി​ലെ ശി​ല്പി നി​ർ​മി​ച്ച ശ്രീ​രാ​മ​ന്‍റെ ശി​ല്പം ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ച​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു.

അ​തി​നി​ടെ ച​ട​ങ്ങു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന ച​ട​ങ്ങ് ന​ട​ക്കു​ന്ന ദി​വ​സം രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​മെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.

സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​ർ, കേ​ന്ദ്ര ഐ​ടി, ഇ​ല​ക്‌​ട്രോ​ണി​ക്സ് മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഐ​ബി, ഇ​ന്ത്യ​ൻ കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീം ​എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ സ​ഹ​ക​രി​ച്ചാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment