മസനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര… അതൊരു വല്ലാത്ത എക്സ്പീരിയൻസാണ്…ഈ ഡയലോഗ് കൊണ്ട് ഇൻസ്റ്റഗ്രാം തുറക്കാൻ പറ്റാത്ത അസ്ഥയാണ്. ഇപ്പോഴത്തെ വൈറൽ റീലാണ് മസനഗുഡി വഴിയുള്ള ഊട്ടി യാത്ര.
ഇൻസ്റ്റഗ്രാം റീലിനു പുറമേ ട്രോളൻമാരും ഈ ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ്. പരസ്യ കമ്പനികളും ടാഗ് ലൈനായി മസനഗുഡി യാത്രയെ തെരഞ്ഞെടുത്ത് കഴിഞ്ഞു. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന ഈ ശബ്ദത്തിനുടമ കണ്ണൂർ സ്വദേശിയായ അസ്ലമാണ്.
ഒന്നര വർഷത്തിന് മുമ്പ് അസ്ലം ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മസനഗുഡി വഴിയുള്ള മനോഹരമായ യാത്രയെ വർണിക്കുന്ന അസ്ലത്തിന്റെ വാക്കുകളാണിത്. എന്നാൽ ഈ ഡയലോഗ് കേട്ട് മസനഗുഡി വഴി പോയിട്ട് ഈ പറയുന്നത് പോലെ ഒന്നും കണ്ടില്ലന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകൾ. എന്നാൽ തന്റെ യാത്രയിലെ മനോഹരമായ കാഴ്ചകളെയാണ് താൻ വർണിച്ചതെന്നും അസ്ലം പറയുന്നു.
ഏതായാലും മസനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്ര ഹിറ്റാണ്. ഈ യാത്രയിൽ ഒന്നും കണ്ടില്ലെന്ന് ഒരു കൂട്ടം ആളുകൾ പറഞ്ഞാലും, മുമ്പ് ഈ വഴി പോയപ്പോൾ തങ്ങൾക്കുണ്ടായ മറക്കാനാവാത്ത അനുഭവങ്ങളെ കുറിച്ച് പറഞ്ഞ് നിരവധിപേരും എത്തിയിരുന്നു.