സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ വിരുന്നിലേയ്ക്ക് ഒഴുകിയെത്തിയത് മലയാളസിനിമ ലോകം. മമ്മൂട്ടി കുടുംബസമേതമാണ് ചടങ്ങിനെത്തിയത്. ഭാര്യ സുൽഫത്ത്, ദുൽഖർ സൽമാൻ, അമാൽ, സുറുമി എന്നിവർക്കൊപ്പമാണ് മെഗാസ്റ്റാർ എത്തിയത്.
ശ്രീനിവാസൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ഹണി റോസ് തുടങ്ങി വൻതാരനിരയാണ് വിരുന്നിനെത്തിയത്. കുടുംബസമേതമാണ് താരങ്ങളെല്ലാം എത്തിയത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് കൊച്ചിയില്‍ സിനിമാ–രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്ന് സംഘടിപ്പിച്ചത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ നടത്തും.
തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസാണ് ഭാഗ്യയുടെ വരൻ. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തി നിൽക്കുന്നത്.