മു​ള​കു​വെ​ള്ളം കു​ടി​പ്പി​ക്കും, വ​യ​ർ എ​രി​ഞ്ഞ് ക​ര​ഞ്ഞാ​ലും തുള്ളി വെ​ള്ളം കൊടുക്കി​ല്ല, സി​ഗ​ര​റ്റ് കു​ത്തി ശ​രീ​ര​മാ​കെ പൊ​ള്ളി​ക്കും: ദ​ളി​ത് പെ​ൺ​കു​ട്ടി​ക്ക് നേരെ പീഡനം; ഡി​എം​കെ എം​എ​ൽ​എ​യു​ടെ മ​ക​നും മ​രു​മ​ക​ൾ​ക്കു​മെ​തി​രേ കേ​സ്

ചെ​ന്നൈ: വീ​ട്ടി​ൽ ജോ​ലി​ക്കു​നി​ന്ന ദ​ളി​ത് പെ​ൺ​കു​ട്ടി​യെ സി​ഗ​ര​റ്റ് കൊ​ണ്ടു പൊ​ള്ളി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തെ​ന്ന കേ​സി​ൽ ഡി​എം​കെ എം​എ​ൽ​എ ഐ. ​ക​രു​ണാ​നി​ധി​യു​ടെ മ​ക​നും മ​രു​മ​ക​ൾ​ക്കു​മെ​തി​രേ കേ​സ്.

ത​മി​ഴ്നാ​ട്ടി​ലെ ക​ല്ലു​റി​ച്ചി​യി​ലാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി​നു ത​യാ​റെ​ടു​ക്കു​ന്ന പ​തി​നെ​ട്ടു​കാ​രി ക​രു​ണാ​നി​ധി​യു​ടെ മ​ക​ന്‍റെ വീ​ട്ടി​ൽ ജോ​ലി​ക്കു​പോ​യ​തു പ​രി​ശീ​ല​ന​ത്തി​നു പ​ണം ക​ണ്ടെ​ത്താ​നാ​ണ്. ഒ​രു വ​ർ​ഷ​മാ​യി കു​ട്ടി ഇ​വി​ടെ​യാ​ണു ജോ​ലി ചെ​യ്തി​രു​ന്ന​ത്. പൊ​ങ്ക​ൽ അ​വ​ധി​ക്ക് പെ​ൺ​കു​ട്ടി ഉ​ളു​ന്ദൂ​ർ​പേ​ട്ട​യി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

പി​ന്നീ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദന​മേ​റ്റ​തി​ന്‍റ​യും സി​ഗ​ര​റ്റ് കൊ​ണ്ടു പൊ​ള്ളി​ച്ച​തി​ന്‍റെ​യും പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ ഡോ​ക്ട​ർ​മാ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യം ഡി​എം​കെ​യു​ടെ ധാ​ർ​ഷ്ട്യ​ത്തെ​യാ​ണു കാ​ണി​ക്കു​ന്ന​തെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും ബി​ജെ​പി ത​മി​ഴ്നാ​ട് അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​ഴ് വ​ർ​ഷ​മാ​യി മ​ക​നും മ​രു​മ​ക​ളും വേ​റെ​യാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും അ​വ​രു​ടെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നു​മാ​ണ് എം​എ​ൽ​എ ക​രു​ണാ​നി​ധി​യു​ടെ പ്ര​തി​ക​ര​ണം.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ലി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​തി​നി​ടെ തു​ട​ർ​ച്ച​യാ​യി ആ​രോ​പ​ണം ഉ​യ​രു​ന്ന​ത് ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യ്ക്ക് സ​മ്മ​ർ​ദ്ദ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. മ​ന്ത്രി​മാ​ർ​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യ അ​ഴി​മ​തി ആ​രോ​പ​ണ​വും ചെ​ന്നൈ പ്ര​ള​യ സ​മ​യ​ത്ത് സ​ർ​ക്കാ​ർ വേ​ണ്ട​പോ​ലെ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും നി​ല​നി​ൽ​ക്കേ​യാ​ണ് പു​തി​യ സം​ഭ​വം.

Related posts

Leave a Comment