കെ​എ​സ്ആ​ർ​ടി​സി ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്ക​ണോ? അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. കെ​എ​സ്ആ​ർ​ടി​സി എം​ഡി ബി​ജു പ്ര​ഭാ​ക​ർ ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ വ​രു​മാ​നം സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ശേ​ഷ​മാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​നം.

കെ​എ​സ്ആ​ർ​ടി​സി ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു. ഇ​നി ഇ​ല​ക്ട്രി​ക് ബ​സ് വാ​ങ്ങി​ല്ലെ​ന്നും ഇ​ല​ക്ട്രി​ക് സി​റ്റി ബ​സ് സ​ർ​വ്വീ​സ് ന​ഷ്ട​മാ​ണെ​ന്നു​മാ​ണ് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും എം​എ​ല്‍​എ വി.​കെ.​പ്ര​ശാ​ന്തും തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ നി​ല​നി​ർ​ത്ത​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​ത്.

ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മെ​ങ്കി​ല്‍ ഇ​ല​ക്ട്രി​ക് ബ​സ് തു​ട​രു​മെ​ന്നാ​ണ് എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​ത്. മ​ന്ത്രി മാ​ത്ര​മ​ല്ല​ല്ലോ മ​ന്ത്രി​സ​ഭ​യ​ല്ലേ ഇ​വി​ടെ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് എ​ന്നാ​ണ് എം.​വി.​ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ച​ത്. ത​ല​സ്ഥാ​ന​ത്തെ കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ ന​ഗ​ര​മാ​ക്ക​ണം എ​ന്ന​താ​ണ് ഇ​ട​തു​പ​ക്ഷ ന​യ​മാ​ണെ​ന്നും അ​ത് ന​ട​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ട് പോ​കു​മെ​ന്നു​മാ​ണ് മേ​യ​ര്‍ ആ​ര്യ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment