ജീവിക്കാനായി തെരുവോരങ്ങളില്‍ വിവിധ കച്ചവടങ്ങള്‍ നടത്തുന്നവരുണ്ട്. ഇതിൽ മികച്ച ലാഭം നേടുന്നവരുമുണ്ട്. എന്നാല്‍ ഈ കച്ചവടം അത്ര ലാഭകരമല്ല എന്നതാണ് പൊതുവായിട്ടുള്ള ധാരണ. ഒരു പാനി പൂരി വില്‍പ്പനക്കാരന്റെ ദൈനംദിന വരുമാനത്തെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് പാനി പൂരി വില്‍ക്കുന്ന യുവാവ് തനിക്ക് ഒരുദിവസം കിട്ടുന്ന പൈസയുടെ കണക്ക് വെളിപ്പെടുത്തിയത്. vijay_vox_ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയിൽ പാനി പൂരി വില്‍ക്കുന്ന യുവാവിനോട് ഇതില്‍ നിന്നും ദിവസവും എത്ര രൂപ കിട്ടും എന്ന് ചോദിക്കുന്നത് കേള്‍ക്കാം.തനിക്ക് 2500 രൂപ കിട്ടുമെന്ന് യുവാവ് മറുപടി പറഞ്ഞു. ഇതുകേട്ട ഉടനെ ഒരു നിമിഷം ഞെട്ടിയ വീഡിയോ എടുക്കുന്നയാള്‍ ‘ദിവസം?’ എന്ന് തിരിച്ചു ചോദിക്കുകയാണ്. അതേ എന്ന് യുവാവ് മറുപടി നല്കി.
സോഷ്യല്‍ മീഡിയയിൽ വീഡിയോ വൈറലായതോടെ,പലരും തങ്ങള്‍ക്ക് മാസം മുഴുവനും ജോലിക്ക് പോയിട്ടും വളരെ ചെറിയ വരുമാനം മാത്രമേ ലഭിക്കുന്നുള്ളു എന്ന് ആവലാതി പറഞ്ഞപ്പോൾ ജോലിയില്ലാത്തവര്‍ പാനി പൂരി വില്ക്കാന് പോയാലോ എന്ന ആശയവും പങ്കുവച്ചു.