പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവം; വിദഗ്ധ സർജന്മാർ പോസ്റ്റ്‍മോർട്ടം നടത്തും

ആ​ല​പ്പു​ഴ: പ്ര​സ​വം നി​ർ​ത്താനുള്ള ശസ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ദ​ഗ്ധ സ​ർ​ജ​ന്മാ​രു​ടെ സം​ഘം പോ​സ്റ്റ്‍​മോ​ർ​ട്ടം​ നട​ത്തും. പോ​സ്റ്റ്‍​മോ​ർ​ട്ടത്തിന്‍റെ വീ​ഡി​യോ​ ചി​ത്രീ​ക​രി​ക്കുന്നതാണ്. ചി​കി​ത്സാ പി​ഴ​വു​ണ്ടെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മു​ള്ള ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ .വി. ​സാ​മൂ​വ​ൽ ഉ​ത്ത​ര​വി​ട്ട​ത്.

പ്ര​സ​വം നി​ർ​ത്താ​നു​ള്ള ലാ​പ്രോ​സ്‌​കോ​പി​ക് ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ആ​ല​പ്പു​ഴ പ​ഴ​യ​വീ​ട് സ്വ​ദേ​ശിനി 31 കാ​രി​യാ​യ ആ​ശാ ശ​ര​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് മ​രി​ച്ച​ത്. വ​നി​താ-​ശി​ശു ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്കി​ടെ​യു​ണ്ടാ​യ പി​ഴ​വാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പ്ര​സ​വം നി​ർ​ത്താ​നു​ള്ള ലാ​പ്രോ​സ്‌​കോ​പി​ക് ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ശാ​രീ​രി​കാ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തും പി​ന്നീ​ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നെ കു​റി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കു​ന്ന പോ​സ്റ്റ്‍​മോ​ര്‍​ട്ടം ന​ട​പ​ടി​യി​ൽ വി​ദ​ഗ്ധ സം​ഘ​ത്തെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യു​ടെ കു​ടും​ബം ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. ഇ​വ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഒ​രു ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ, ര​ണ്ട് പോ​ലീ​സ് സ​ർ​ജ​ൻ​മാ​ർ എ​ന്നു​വ​രു​ൾ​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തെ പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​ന് നി​യോ​ഗി​ക്കാ​ൻ ക​ള​ക്ട​ർ ഉ​ത്ത​ര​വ് ന​ൽ​കി.

Related posts

Leave a Comment