മത്സ്യകന്യകയെ പോലെ അതിസുന്ദരിയായി എത്തിയ നടി മാളവിക മേനോന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്. ഗ്ലിറ്ററി ബ്ലൂ നിറത്തിൽ ബോഡി കോൺ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ്പ് വി നെക്കുള്ള സ്ലീവ് ലെസ് ഗൗണാണ് പെയർ ചെയ്തത്.
സിംപിൾ മേക്കപ്പ് ലുക്കിനൊപ്പം കണ്ണുകൾക്ക് കൂടുതൽ ആകർഷമാക്കുന്ന തരത്തിലാണ് ഐ മേക്കപ്പ് തെരഞ്ഞെടുത്തിരിക്കുന്നത്. ബ്ലൂ സ്റ്റോൺ ഡയമണ്ട് നെക്ലേസാണ് ഗൗണിനൊപ്പം ധരിച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. ഹണി റോസിനോടും ചിലർ മാളവികയെ ഉപമിക്കുന്നുണ്ട്.
ബെലീസ സ്റ്റുഡിയായോണ് താരത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്. മാജിക് മേക്കോവറിന്റേതാണ് ഹെയർ സ്റ്റൈൽ. മാളവികയുടെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ട്രെന്റിംഗ് ആകാറുണ്ട്.
2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക പ്രേക്ഷക ശ്രദ്ധ നേടിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി. വിനീത് ശ്രീനിവാസൻ നായകനായ കുറുക്കനാണ് അവസാനമായി റിലീസ് ചെയ്ത ചിത്രം.